രൂപം മാറി താരപുത്രി

സിനിമയില്‍ എത്തി കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ പല നായികമാരുടെയും മുഖഛായ മാറിയതായി തോന്നാറില്ലെ.

പലരും സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി ശസ്ത്ര ക്രിയകള്‍ നടത്തുന്നതാണ് അതിന് കാരണം. കടുത്ത മത്സരം                            നില നില്‍ക്കുന്ന സിനിമാ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടിയാണ് പലരും ഏതു തരം പരീക്ഷണങ്ങള്‍ക്കും തയ്യാറാകുന്നത്.

നിറം വര്‍ദ്ദിപ്പിക്കല്‍ തുടങ്ങി ശരീരത്തിന്റെ മുഴുവന്‍ രൂപവും മാറ്റുന്ന ശസ്ത്രക്രിയകള്‍ വരെ ഇപ്പോള്‍ സാധാരണയാണ്.

പുതിയ ഭാവത്തില്‍  ജാന്‍വി

എന്നാല്‍ സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ രൂപം മാറിയിരിക്കുകയാണ് ഈ താരപുത്രി. ശ്രീദേവി ബോണി കപൂര്‍ താരങ്ങളുടെ മകളായ ജാന്‍വി കപൂറാണ് പുതിയ ഭാവത്തില്‍ എത്തിയിരിക്കുന്നത്.

ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. നേരത്തെ ശ്രീദേവിയും ശസ്ത്രക്രിയയിലൂടെ മൂക്കിന്റെ രൂപം മാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News