സാമ്പത്തിക മാന്ദ്യമുണ്ടെന്ന് കേന്ദ്രം സമ്മതിച്ചു; നോട്ട് നിരോധനവും ജി എസ് ടിയും തിരിച്ചടി

ദില്ലി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ സമ്മതിച്ചു. നോട്ട്മാറ്റവും, ജി.എസ്.ടിയും സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിച്ചു.

നയപരമായ മാറ്റങ്ങള്‍ മൂലം സമ്പദ്‌വ്യവസ്ഥയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും അരവിന്ദ് സുബ്രഹ്മണ്യം വ്യക്തമാക്കി. സാമ്പത്തിക മാന്ദ്യം രൂക്ഷമായതിന് ശേഷം ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്ണ്യം പ്രതികരിക്കുന്നത്.

ദേശിയ വാര്‍ത്താ ഏജന്‍സിയോട് സംസാരിച്ച അരവിന്ദ് സുബ്രഹ്ണ്യം, സമ്പദ്‌വ്യവസ്ഥ് പിന്നോട്ടടിച്ചുവെന്ന് സമ്മതിച്ചു.

പ്രതികരണം ആദ്യമായി

ചില നയപരമായ മാറ്റങ്ങള്‍ ആഭ്യന്തര ഉല്പാദനത്തില്‍ പ്രശ്‌നമുണ്ടാക്കി. നോട്ട്മാറ്റവും,ചരക്ക് സേവനനികുതിയുമാണ് അരവിന്ദ് സുബ്രഹ്മണ്യം കാരണമായി ചൂണ്ടികാട്ടിയത്.

ജി.എസ്.ടി ആദ്യപാദത്തിലുണ്ടായ ഇടിന് മറികടക്കണം.സ്വകാര്യമേഖലയിലെ നിക്ഷേപവും കയറ്റുമതിയും വീണ്ടെടുക്കണം.

ഇതിനായി സാമ്പത്തിക പാക്കേജുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും അരിവിന്ദ് പറഞ്ഞു. അമ്പതിനായിരം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുകയാണന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

മാന്ദ്യം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ മുഖ്യഉപദേഷ്ടാവായുള്ള കാലാവധി കേന്ദ്ര ധനകാര്യമന്ത്രാലയം നീട്ടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News