രേഷ്മക്ക് എന്ത് സംഭവിച്ചു? ഇപ്പോളെവിടെയാണ്? അറിയാമെന്ന് ഷക്കീല

സണ്ണി ലിയോണ്‍ എന്ന പോണ്‍ ഐക്കണെ നമ്മള്‍ ആഘോഷിക്കുന്നതിനും വളരെ പണ്ട് നമ്മള്‍ ആഘോഷിച്ചൊരു താരമുണ്ടായിരുന്നു. മലയാള സിനിമയില്‍ വരെ അഭിനയിച്ച് ഒരുകാലത്ത് യുവാക്കളുടെ മുഴുവന്‍ ഉറക്കം കെടുത്തിയിരുന്ന രേഷ്മ.

ഇന്നും പോണ്‍ സൈറ്റുകളിലെ പ്രധാന വരുമാനം ആ സ്ത്രീയുടെ ദൃശ്യങ്ങളാണ്

ഏതാണ്ട് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വേദി വിട്ടെങ്കിലും ഇന്നും ഇന്ത്യയുടെ ഓണ്‍ലൈന്‍ പോണ്‍ സൈറ്റുകളിലെ പ്രധാന വരുമാനം ആ സ്ത്രീയുടെ ദൃശ്യങ്ങളാണ്. സൗത്ത് ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും സുന്ദരിയായ ബി ഗ്രേഡ് നടി എന്ന രീതിയില്‍ പ്രശസ്തയും, അഭിനയിച്ചിട്ടുള്ള സെമി പോണ്‍ ചിത്രങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളാക്കുന്ന ഭാഗ്യതാരവും ആയിരുന്നു രേഷ്മ.

താരരാജാക്കന്‍മാരുടെ ചിത്രങ്ങള്‍ പോലും ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീണപ്പോഴും രേഷ്മയുടെ സിനിമകള്‍ പണം വാരിപ്പടങ്ങളായി. ആസ്വദിച്ചതിനപ്പുറം മറവി ശീലമാക്കിയവര്‍ ആ സ്ത്രീ ഇന്നെവിടെയാണ്, എന്ത് ചെയ്യുന്നു, എങ്ങനെ ജീവിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടാവില്ല. അതിന് മിനക്കെടാറുമില്ല. രേഷ്മ മാത്രമല്ല, അവരുടെ കലത്ത് അതേ ഗ്രേഡിലുള്ള എല്ലാവരുടേയും അവസ്ഥ ഏറെക്കുറെ സമാനമാണ്.

ലക്ഷങ്ങള്‍ ഒരു ചിത്രത്തിന് മാത്രം രേഷ്മ പ്രതിഫലം വാങ്ങിയിരുന്ന കാലം ഉണ്ടായിരുന്നു. എന്നാല്‍ പെട്ടെന്നായിരുന്നു രേഷ്മയുടെ തകര്‍ച്ച. ടെക്‌നോളജിയിലെ മാറ്റവും, മൊബൈല്‍ ഫോണ്‍ രംഗത്തെ വിപ്ലവകരമായ മാറ്റവും ദക്ഷിണേന്ത്യന്‍ പോണ്‍ സിനിമാ വ്യവസായത്തിന് വലിയൊരു അടിയായിരുന്നു.

ഒപ്പം രേഷ്മയെ പോലുള്ള പോണ്‍ താരങ്ങളും ജീവിക്കാന്‍ മറ്റ് വഴികള്‍ തേടി. അവള്‍ താമസിയാതെ ഒരു സെക്‌സ് വര്‍ക്കര്‍ ആയി. രേഷ്മയോടൊപ്പം മറ്റുചില പോണ്‍ നടികളും ചേര്‍ന്നു. അവര്‍ ഒരുമിച്ച് ബംഗ്ലൂരുവിലും, കൊച്ചിയിലും അപ്പാര്‍ട്ട്‌മെന്റുകള്‍ കേന്ദ്രീകരിച്ച് ‘കച്ചവടം’ ആരംഭിച്ചു.

2007 ഡിസംബര്‍ പതിനാലാം തീയതി കാക്കനാടുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്കും, ഇവരെ എത്തിച്ചു കൊടുക്കുന്ന 2 ഏജന്റ്മാര്‍ക്കൊപ്പവും രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

പിന്നീട് രേഷ്മയ്ക്കും കൂട്ടാളികള്‍ക്കും പൊലീസില്‍നിന്നും നേരിടേണ്ടിവന്നത്. ക്രൂരമായ നടപടികള്‍ ആയിരുന്നു. പൊലീസില്‍ നിന്നുതന്നെ രേഷ്മ അറസ്റ്റിലായ വിവരം അറിഞ്ഞ് മാധ്യമ പ്രവര്‍ത്തകരടക്കം നൂറുകണക്കിനാളുകള്‍ രേഷ്മയെ ഒരുനോക്കു കാണാന്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ കൂട്ടം കൂടി.

തന്റെ മുഖം അവിടെകൂടിയ ആളുകളുടെ മൊബൈല്‍ ക്യാമറകളില്‍ നിന്നും രക്ഷിക്കാന്‍ രേഷ്മ സ്‌റ്റേഷനകത്തേക്ക് പിന്മാറി. പക്ഷേ പൊലീസുകാര്‍ അവരുടെ മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും കടന്നുള്ള പെരുമാറ്റമാണ് കാഴ്ചവച്ചത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ രേഷ്മയുടെ ഫോണ്‍ പിടിച്ച് വാങ്ങി അയാളുടെ ചോദ്യം ചെയ്യല്‍ അതില്‍ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി, പുറത്ത് പറയാന്‍ പോലും മടിക്കുന്ന കാര്യങ്ങള്‍ അവളെ ഭീഷണിപ്പെടുത്തി അയാള്‍ പറയിച്ചു. ആ വീഡിയോ പിന്നീട് പുറത്തായി.

അറസ്റ്റിനെ തുടര്‍ന്ന് ഐപിസിയുടെ വിവിധ സെക്ഷനുകളുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ രേഷ്മയ്‌ക്കെതിരെ ചുമത്തപ്പെട്ടു. രേഷ്മ ജയില്‍ അടയ്ക്കപ്പെട്ടു. ഒരു വര്‍ഷത്തിനുശേഷം രേഷ്മയെ കുറിച്ച് ഒരു വിവരവും പിന്നെ ലഭിച്ചില്ല. എവിടെയാണെന്നോ എന്തു ചെയ്യുന്നു എന്നോ ആര്‍ക്കും അറിയില്ല.

ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ രേഷ്മ വീണ്ടും ബംഗളൂരുവില്‍ എത്തിയെന്നും, അവരുടെ കുടുംബവും തള്ളിപ്പറഞ്ഞതോടെ പിന്നീടുള്ള 5 വര്‍ഷം അവള്‍ക്ക് കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു എന്നും, അവസാനം അവള്‍ ജീവിച്ചിരിപ്പില്ലെന്നും വരെ വാര്‍ത്തകള്‍ പരന്നു. പക്ഷെ എല്ലാ ദുരിതങ്ങളും അതിജീവിച്ച് അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു.

അവര്‍ മൈസൂരിലുണ്ട്. വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുണ്ട്. ഇനിയൊരിക്കലും അഭിനയരംഗത്തേക്കില്ലന്ന ഉറച്ച തീരുമാനത്തില്‍.

തന്നെ അവര്‍ ഇപ്പോഴും വിളിക്കാറുണ്ടന്ന് നേരത്തെ ഷക്കീല പറഞ്ഞിരുന്നു. സിനിമയില്‍ തനിക്കുണ്ടായ ദുരനുഭവങ്ങളെല്ലാം രേഷ്മയ്ക്കുമുണ്ടായിട്ടുണ്ടന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News