‘ഗൂഢാലോചന’യില്‍ പങ്കുണ്ടെന്ന് അജു വര്‍ഗീസ്

അതെ ഗൂഢാലോചനയില്‍ എനിക്കും പങ്കുണ്ട്. അജുവര്‍ഗീസിന്റെ ഈ മറുപടി ആദ്യം എല്ലാവരേയും ഞെട്ടിച്ചു. കേട്ടവരെല്ലാം ഒരു നിമിഷം തരിച്ചുപോയെന്ന് പറഞ്ഞാല്‍ അധികമാവില്ല.

ഒരു നിമിഷം തരിച്ചുപോയെന്ന് പറഞ്ഞാല്‍ അധികമാവില്ല

പക്ഷെ അജു പങ്കെടുത്തത് ആരെയും ആക്രമിക്കാനോ, ഉപദ്രവിക്കാനോ ഉള്ള ഗൂഢാലോചനയലല്ല. മറിച്ച് ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ഗൂഢാലോചനയെന്ന പുതിയ സിനിമയില്‍ താന്‍ കൂടി പങ്കാളിയാണെന്നായിരുന്നു അജു വര്‍ഗീസ് ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞത്. അവതരകാനായ സുരാജ് വെഞ്ഞാറമൂടിന്റെ ചോദ്യത്തിനാണ് ഗൂഢാലോചനയില്‍ തനിക്കും പങ്കുണ്ടെന്ന് അജു പറഞ്ഞത്.

കോഴിക്കോടുകാരായ നാല് സുഹൃത്തുക്കളുടെ കഥയാണ് ഗൂഢാലോചന പറയുന്നത്. മംമ്ത മോഹന്‍ദാസാണ് നായികയായെത്തുന്നത്. തോമസ് സെബാസ്റ്റ്യനാണ് ഗൂഢാലോചന സംവിധാനം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here