രാജ്യസ്‌നേഹിയായ ബാര്‍ബര്‍; സൈനികര്‍ക്ക് മുടിവെട്ടാന്‍ പകുതി ചാര്‍ജ്

ഒരു ബാര്‍ബര്‍ക്ക് എങ്ങനെ രാജ്യസ്‌നേഹം പ്രകടിപ്പിക്കാം. സംശയം ഉള്ളവര്‍ക്ക് മുന്നില്‍ ഉദാഹരണമാവുകയാണ് പത്തനംതിട്ടയിലെ മുത്തുകൃഷ്ണന്റെ ബാര്‍ബര്‍ ഷോപ്.

സൈനികര്‍ക്ക് നിലവിലുള്ള നിരക്കിന്റെ പകുതി മാത്രം ഈടാക്കി താടിയും മുടിയും വെട്ടി കൊടുക്കുകയാണ് മുത്തു കൃഷ്ണന്‍ എന്ന ബാര്‍ബര്‍. ശെരിക്കും വ്യത്യസ്തനാണ് ബാര്‍ബര്‍ മുത്തുകൃഷ്ണന്‍.

 സൈനികര്‍ക്കാണങ്കില്‍ പകുതി നല്‍കിയാല്‍ മതി.

തന്റെ സ്‌നേഹം മുഴുവന്‍ രാജ്യത്തോടാണ്. മറ്റ് ബാര്‍ബര്‍ ഷോപ്പിലെത്തുപോലെ പത്തനംതിട്ട കുമ്പഴയിലെ മുത്തു കൃഷ്ണന്റെ ബാര്‍ബര്‍ ഷോപ്പിലും മുടി വെട്ടാന്‍ 80 രൂപയാണ് ചാര്‍ജ്. എന്നാല്‍ സൈനികര്‍ക്കാണങ്കില്‍ പകുതി നല്‍കിയാല്‍ മതി.

ഈ 40 രൂപയാകട്ടെ രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചുകൊടുക്കാന്‍ പ്രത്യേകം സൂക്ഷിക്കുന്നു. ഇതിനും കാരണവുമുണ്ട്.

ഇന്ത്യയില്‍ ഏറ്റവും അധികം ആദരിക്കപ്പെടേണ്ടത് സൈനികരെയാണന്നാണ് മുത്തുവിന്റെ പക്ഷം. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മ്മയ്ക്കായാണ് ഈ പരിപാടി തുടങ്ങിയത്.

സൈനികര്‍ക്ക് പകുതി ചാര്‍ജേയുള്ളു എന്ന ബോര്‍ഡും മുത്തു കടയില്‍ സ്ഥാപിച്ചിരിക്കുന്നു. പട്ടാളത്തില്‍ നിന്നും വിരമിച്ചവര്‍ക്കും ഈ സേവനം ലദ്യമാക്കാന്‍ ആലോചിച്ചിരുന്നു.

എന്നാല്‍ അതിന് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ കടിഞ്ഞാണിടും എന്നതിനാലാണ് സര്‍വീസ് സൈനികര്‍ക്ക് മാത്രമായി ഈ ആനുകൂല്യം പരിമിതപ്പെടുത്തിയത്.

തമിഴ്‌നാട്ടിലെ ചെങ്കോട്ട സ്വദേശിയാണ് മുത്തു കൃഷ്ണന്‍ ഇപ്പോള്‍ പ്രമാടം പഞ്ചായത്തില്‍ കുടുംബസമേതമാണ് മുത്തുവിന്റെ താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News