ഫുട്‌ബോള്‍ ലോക കപ്പിന് പഴുതടച്ച സുരക്ഷ; മത്സരങ്ങള്‍ ഒക്ടോബര്‍ 7 മുതല്‍

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ സുഗമമായ നടത്തിപ്പിനായി എറണാകുളം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സുരക്ഷാ അവലോകന യോഗം ചേര്‍ന്നു. ഉത്തര കൊറിയ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ പങ്കെടുക്കുന്നതിനാല്‍ പഴുതുകള്‍ അടച്ചുളള സുരക്ഷയാണ് ഒരുക്കുന്നത്.

എറണാകുളം റേഞ്ച് ഐജി പി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷാ അവലോകന യോഗത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എം പി ദിനേശ്, ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ്, കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും ഫിഫ അധികൃതരും യോഗത്തില്‍ പങ്കെടുത്തു.

ഉത്തര കൊറിയ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ പങ്കെടുക്കുന്നതിനാല്‍ പഴുതുകള്‍ അടച്ചുളള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് റേഞ്ച് ഐജി പി വിജയന്‍ പറഞ്ഞു.

മത്സരങ്ങള്‍ ഒക്ടോബര്‍ 7 മുതല്‍ 22 വരെ

ബ്രസീല്‍, ജര്‍മനി, സ്‌പെയിന്‍, ഉത്തര കൊറിയ, ഗ്വിനിയ, നൈജര്‍ എന്നീ ടീമുകളാണ് കൊച്ചിയിലെത്തുക. ഒക്ടോബര്‍ 7 മുതല്‍ 22 വരെ എട്ട് മത്സരങ്ങള്‍ക്കാണ് കൊച്ചി വേദിയാകുന്നത്.

അതേസമയം കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ലോകകപ്പ് ട്രോഫി ഇന്ന് ഫോര്‍ട്ട് കൊച്ചി വാസ്‌കോഡ ഗാമ സ്‌ക്വയറില്‍ പ്രദര്‍ശിപ്പിക്കും.

രാത്രി വിവിധ കലാപരിപാടികളോടെ ലോകകപ്പിന്റെ പര്യടനം കൊച്ചിയില്‍ അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News