പാകിസ്ഥാന്‍ ഭികരതയുടെ മൊത്ത കച്ചവടക്കാര്‍; ഐക്യരാഷ്ട്രസഭയില്‍ ആഞ്ഞടിച്ച് സുഷമ സ്വരാജ്

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാനെ കടന്നാക്രമിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷ്മ സ്വരാജ്.

ഇന്ത്യ ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കുമ്പോള്‍ ഭീകരവാദികളും ജിഹാദികളുമാണ് പാകിസ്താന്റെ സംഭാവന. ലോകത്താകമാനം ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് പാകിസ്താനാണ്.

ഐക്യരാഷ്ട്രസഭയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിക്കവെയായിരുന്നു സുഷ്മ സ്വരാജ്. ഇന്ത്യ ദാരിദ്രത്തിന് എതിരെ പോരാടുമ്പോള്‍, പാകിസ്താന്‍ ഇന്ത്യയ്ക്ക് എതിരെ പോരാടുകയാണ്.

ലോകത്താകമാനം ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് പാകിസ്താനാണ്

പാകിസ്താന്‍ ജിഹാദ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇന്ത്യക്കാരെ കൊലപ്പെടുത്തുക എന്നതാണ്. കൂടാതെ അഫ്ഗാനിസ്ഥാനിലെയും ബംഗ്ലാദേശിലെയും ജനങ്ങളെ ഇല്ലാതാക്കുന്നതും പാകിസ്ഥാനാണെന്നു സുഷമ സ്വരാജ് പറഞ്ഞു.

ഇന്ത്യ ഐ.ഐ.ടി, ഐ.ഐ.എം, എയിംസ് പോലഉള്ള ലോകോത്തര നിരവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നു. എന്നാല്‍ പാകിസ്താന്‍ ജെ.ഇ.എം, എല്‍.ഇ.ടി, ഹഖാനി നെറ്റ് നെറ്റ്‌വര്‍ക്ക് എന്നിവയാണ് സൃഷ്ടിക്കുന്നതെന്നും വിദേശ കാര്യ മന്ത്രി ആരോപിച്ചു.

പാകിസ്താന്‍ ഭീകരരുടെ രാഷ്ട്രമായി മാറിയത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും സുഷ്മ സ്വരാജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News