ദില്ലി: ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണ നയങ്ങളാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിട്ടത്. പെരുപ്പിച്ച കണക്കുകള്‍ നിരത്തി ഏറെ നാള്‍ പ്രതിസന്ധി മൂടി വയ്ക്കാന്‍ ശ്രമിച്ചെങ്കിലും കേന്ദ്ര സര്‍ക്കാറിനു തന്നെ ഇപ്പോള്‍ മാന്ദ്യം യാഥാര്‍ത്ഥ്യമാണെന്ന് സമ്മതിക്കേണ്ടി വന്നു.
വളര്‍ച്ചാ നിരക്ക് 5.7 ശതമാനമായി കൂപ്പുകുത്തി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ആഭ്യന്തര ഉപഭോക്തൃ നിലവാരം 8.41 ല്‍ നിന്നും 6.6 ശതമാനമായും കുറഞ്ഞു.നോട്ട് നിരോധനത്തിനു പിന്നാലെ ചെറുകിട ഇടത്തരം വ്യവസായ മേഖല തകര്‍ന്നു.
ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയ ചരക്ക് സേവന നികുതി സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചു. സാമ്പത്തിക വിദഗ്ദര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും പിന്നാലെ ബി ജെ പി നേതാവും എം പി യുമായ സുബ്രമണ്യ സ്വാമി,
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം തുടങ്ങിയവര്‍ കൂടി സാമ്പത്തിക മാധ്യമുണ്ടെന്ന് വേളിപ്പെടുത്തിയതോടു കൂടിയാണ് കേന്ദ്രത്തിനും സമ്മതിക്കേണ്ടി വന്നത്.
സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് മുഖം രക്ഷിക്കാൻ ശ്രമം
ഇതോടെയാണ് സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചത്. നാളെ ചേരുന്ന ബി ജെ പി നിര്‍വ്വാഹക സമിതിക്ക് ശേഷം പ്രധാനമന്ത്രി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചക്കേും.
നാല്‍പ്പതിനായിരം കോടി രൂപ മുതല്‍ അമ്പതിനായിരം കോടി രൂപ വരെ ചെലവഴിക്കുന്ന സാമ്പത്തിക പാക്കേജായിരിക്കും പ്രഖ്യാപിക്കുക. ഊര്‍ജ്ജം,ഭവന നിര്‍മ്മാണം,സാമൂഹിക ക്ഷേമം തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നല്‍കുന്നതായിരിക്കും പദ്ധതി.
ആര്‍ എസ് എസ് നേതാവായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനമാണ് പാക്കേജ് പ്രഖ്യാപനത്തിനായി ബി ജെ പി തിരഞ്ഞെടുത്തിരിക്കുന്നത്.
തെറ്റായ സാമ്പത്തിക പരിഷ്‌കരണ നയങ്ങളിലൂടെ ക്ഷണിച്ചു വരുത്തിയ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറാന്‍ മോഡിയും സാമ്പത്തിക ഉത്തേജക പാക്കേജിന് കഴിയുമോ എന്നതാണ് വ്യവസായ ലോകത്തിനും രാജ്യത്തെ ജനങ്ങള്‍ക്കുമുള്ള ആശങ്ക.

Get real time update about this post categories directly on your device, subscribe now.