വേങ്ങരയില്‍ ആവേശമായി എല്‍ഡിഎഫ് കണ്‍വന്‍ഷനുകള്‍

മലപ്പുറം: വേങ്ങരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ആവേശമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍. എആര്‍ നഗര്‍, കണ്ണമംഗലം പഞ്ചായത്ത് കണ്‍വന്‍ഷനുകളില്‍ മന്ത്രി എംഎം മണിയുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.

ഊരകം, പറപ്പൂര്‍ പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ ഇന്ന് ചേരും. എആര്‍ നഗര്‍ പഞ്ചായത്തിലെ കുന്നുംപുറത്തും കണ്ണമംഗലം പഞ്ചായത്തിലും നടന്ന കണ്‍വന്‍ഷനുകളോടു കൂടിയാണ് എല്‍ഡിഎഫ് പ്രചാരണത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടന്നത്.

കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍എസ്എസും ബിജെപിയും  ശ്രമിക്കുന്നു

കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍എസ്എസും ബിജെപിയും അക്രമങ്ങളിലൂടെ ശ്രമിക്കുകയാണണെന്ന് കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കും വര്‍ഗ്ഗീയ നിലപാടുകള്‍ക്കുമെതിരായി ഇടതുപക്ഷത്തിനനുകൂലമായി വേങ്ങരയിലെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തണമെന്ന് മന്ത്രി എംഎം മണി പറഞ്ഞു.
പറപ്പൂര്‍, ഒതുക്കുങ്ങള്‍ പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ ഇന്ന് നടക്കും. മന്ത്രി എസി മൊയ്തീന്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കാള്‍ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കും.

വേങ്ങര, ഊരകം പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ നേരത്തെ മണ്ഡലം കണ്‍വന്‍ഷനോടൊപ്പം ചേര്‍ന്നിരുന്നു. പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായ ശേഷം ബൂത്ത് കണ്‍വന്‍ഷനുകളും കുടുംബയോഗങ്ങളും നടക്കും.

ഇരുപത്തി ആറിന് ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മണ്ഡലം പര്യടനം ആരംഭിക്കും. വരുംദിവസങ്ങളില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ പ്രചാരണത്തിനായി വേങ്ങരയിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News