പ്രശസ്ത ദളിത് എഴുത്തുകാരന്‍ കാഞ്ച ഇളയ്യക്ക് നേരെ ആക്രമണം

വാറങ്കല്‍: പ്രശസ്ത എഴുത്തുകാരന്‍ കാഞ്ച ഇളയ്യയെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. വൈശ്യ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് ആക്രമിച്ചത്.

ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അദ്ദേഹത്തിനു നേരെ അംബേദ്കര്‍ സ്‌ക്വയറില്‍ സംഘടിച്ച 200 ഓളം ആളുകള്‍ കാര്‍ തടഞ്ഞ് കല്ലുകളും ചെരിപ്പുകളും എറിയുകയായിരുന്നു.

 വധശ്രമത്തിന് പരാതി നല്‍കി

സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ട കാഞ്ച ഇളയ്യ പൊലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് പരാതി നല്‍കി. കാഞ്ച ഇളയ്യയുടെ നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് നിരവധി ആളുകള്‍ പൊലീസ് സ്റ്റേഷനിലെത്തി ആക്രമികള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി.

വൈശ്യകള്‍ സാമൂഹിക കൊള്ളക്കാര്‍ എന്ന പുസ്തകത്തില്‍ വൈശ്യ സമുദായത്തെക്കുറിച്ച് മോശം പരാമര്‍ശം നടത്തുന്നെണ്ടെന്നു പറഞ്ഞാണ് കാഞ്ച ആക്രമിക്കപ്പെട്ടത്.

തങ്ങളെക്കുറിച്ച് മോശമായി എഴുതിയ കാഞ്ചയെ തൂക്കിക്കൊല്ലണമെന്ന ആവശ്യമുന്നയിച്ചാണ് വൈശ്യര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here