ഹാദിയ കേസില്‍ വനിത കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്; വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍പ്പിക്കാന്‍ അനുമതി തേടും

തിരുവന്തപുരം; ഹാദിയ കേസില്‍ സംസ്ഥാന വനിത കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്. ഹാദിയ അവകാശ ലംഘനം നേരിടുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

ഹാദിയയെ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍പ്പിക്കാനും അനുമതി തേടും . സ്ത്രീപക്ഷ ഇടപെടല്‍ അനിവാര്യമായത് കൊണ്ടാണ് ഇടപെടുന്നതെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.

ഹാദിയ നേരിടുന്ന അവകാശ ലംഘനം ചൂണ്ടിക്കാട്ടി വിവിധ വനിതാ സംഘടനകള്‍ നല്‍കിയ പരാതി പരിഗണിച്ചാണ് വനിതാ കമ്മീഷന്‍ നിയമ നടപടിക്ക് ഒരുങ്ങുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here