അങ്കത്തിനുറച്ച് അംഗല; ജര്‍മ്മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത് നാലാം വട്ടം

ജര്‍മനിയില്‍ ഇന്നു പൊതുതിരഞ്ഞെടുപ്പ്. ചാന്‍സലര്‍ സ്ഥാനത്തേക്കു നാലാം വട്ടവും മല്‍സരിക്കുന്ന അംഗല മെര്‍ക്കല്‍ അധികാരം നിലനിര്‍ത്തുമോയെന്നാണു യൂറോപ്പ് ഉറ്റു നോക്കുന്നത്.

മികച്ച ഭരണാധികാരിയാണെന്ന കാര്യം മെര്‍കല്‍ പലവട്ടം തെളിയിച്ചതാണ്. മെര്‍കലിനു പകരം മറ്റൊരാളെ തെരഞ്ഞെടുക്കാനില്ല എന്ന ശൂന്യതയിലേക്ക് രാജ്യം കൂപ്പുകുത്തിയ അവസ്ഥയിലാണിപ്പോള്‍.
ചാന്‍സലര്‍ സ്ഥാനത്ത് നാലാമൂഴത്തിനിറങ്ങുന്ന മെര്‍കലിന് വെല്ലുവിളിയുയര്‍ത്തുന്ന സ്ഥാനാര്‍ഥിയെ രംഗത്തിറക്കുന്നതില്‍ മറ്റു പാര്‍ട്ടികള്‍ പരാജയപ്പെട്ടു. മെര്‍കലിനു പകരം ആരുമില്ലെന്നത് ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളിയാണ്.

മെര്‍ക്കല്‍ അനായാസ വിജയം നേടും എന്നാണ് പ്രതീക്ഷ

അതേസമയം, ജര്‍മനിയിലെ ഒരു വിഭാഗം ജനങ്ങള്‍ ആര്‍ക്കു വോട്ട് ചെയ്യണമെന്നത് തീരുമാനിച്ചിട്ടില്ല. മെര്‍ക്കല്‍ അനായാസ വിജയം നേടും എന്നാണ് പ്രതീക്ഷ.  എങ്കിലും മെര്‍ക്കലിന്റ ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കു പാര്‍ലമെന്റില്‍ തനിച്ച് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ നല്‍കുന്ന സൂചന.

യൂറോപ്യന്‍ യൂണിയന്‍ മുന്‍ അധ്യക്ഷന്‍ മാര്‍ട്ടിന്‍ ഷുള്‍സ് നയിക്കുന്ന സോഷ്യല്‍ ഡമോക്രാറ്റ് യൂണിയന്‍ വന്‍ തരംഗ സൃഷ്ടിച്ചിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ അത് നില നിര്‍ത്താന്‍ സാധിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News