മൂന്നില്‍ രണ്ടു ഗോളുകളും സെല്‍ഫ്; ബാഴ്‌സലോണയ്ക്ക് ജയം

ബാഴ്‌സലോണയുടെ ലാലിഗയിലെ വിജയയാത്ര തുടരുന്നു. ലീഗിലെ ആറാം മത്സരത്തിന് ഇറങ്ങിയ ബാഴ്‌സലോണ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ജിറോണയെ പരാജയപ്പെടുത്തി.

എന്നാല്‍ മൂന്നില്‍ രണ്ടു ഗോളുകളും ജിറോണയുടെ സംഭാവനയായ സെല്‍ഫ് ഗോളുകളായിരുന്നു. അത്യുഗ്രനായ മൂന്നാം ഗോള്‍ സുവാരസിന്റെ സംഭാവനയായിരുന്നു.

സുവാരസിന്റെ നൂറാം ലാലിഗ മത്സരം

ഈ ഗോളോടെ സുവാരസിന്റെ ലീഗിലെ 87ാം ഗോള്‍ പിറന്നു. എന്നാല്‍ സുവാരസിന്റെ നൂറാം ലാലിഗ മത്സരമായിരുന്നു ഇന്നലെ.

ഈ സന്തോഷം സുവാരസ് ഗോളോടെ തന്നെ ആഘോഷിച്ചു. പതിനേഴാം മിനുട്ടില്‍ അദയ്യും  48ാം മിനുട്ടില്‍ ഇറൈസോസുമാണ് ബാഴ്‌സയ്ക്കായി സെല്‍ഫ് ഗോള്‍ സമ്മാനം നല്‍കിയത്.

ഇന്നത്തെ ജയത്തോടെ 18 പോയന്റുമായി ഒന്നാം സ്ഥാനം ബാഴ്‌സ ഭദ്രമാക്കി. ഏഴു പോയന്റുകള്‍ പിറകിലായാണ് റയല്‍ മാഡ്രിഡ് ഉള്ളത്.

14 പോയന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് ആണ് പോയന്റ് പട്ടികയില്‍ രണ്ടാമത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News