പൊണ്ണത്തടിയോ? ചികിത്സിക്കാനുള്ള പുറപ്പാടാണോ? ഓപ്പറേഷന്‍ ആലോചനയിലുണ്ടോ? ഒന്നു നില്ക്കണേ…

വണ്ണം കുറയ്ക്കാനുള്ള ചികിത്സ ഒരു ജീവനൊടുക്കി. മരിച്ചത് യൗവനം പിന്നിടാത്ത സ്ത്രീയും!

തമിഴ്‌നാട്ടില്‍ നിന്നാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത. തിരുവണ്ണാമലയിലെ അളകേശന്‍റെ ഭാര്യ വളര്‍മതിയാണ് മരിച്ചത്. നാല്പത്തിയഞ്ചു വയസ്സായിരുന്നു.

വളര്‍മതിക്ക് തടി കൂടുതലായിരുന്നു. ഭാരം 150 കിലോ. അതു കുറച്ചു കൂടുതല്‍ തന്നെയാണല്ലോ.

അതിനാല്‍, കുറച്ചു നാളായി തടി കുറയ്ക്കാനുള്ള ചികിത്സയിലുമായിരുന്നു. ചികിത്സയെന്നു വച്ചാല്‍, സംശയിക്കയൊന്നും വേണ്ട ചെന്നൈയില്‍ ലഭ്യമാകുന്ന ആധുനിക ചികിത്സതന്നെ.

ചികിത്സ ഒടുവില്‍ ഓപ്പറേഷനിലെത്തി. മിനിഞ്ഞാന്ന് ഓപ്പറേഷന്‍ നടത്തു. മണിക്കൂറുകള്‍ കഴിഞ്ഞപാടേ വളര്‍മതി അന്ത്യശ്വാസവും വലിച്ചു.
ആശുപത്രി പറയുന്നത് ചികിത്സ പിഴച്ചിട്ടൊന്നുമില്ലെന്നാണ്. മരണകാരണം ചികിത്സാപ്പിഴവല്ലെന്നാണ്. പക്ഷേ, 150 കിലോ തൂക്കമുണ്ടായിരുന്നെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന ഒരു നാല്പത്തിയഞ്ചുകാരി ഒരു ഓപ്പറേഷന്‍ കഴിഞ്ഞു മണിക്കൂറുകള്‍ക്കകം മരിച്ചാല്‍ ആ വാദം വിലപ്പോകില്ലല്ലോ.

വളര്‍മതിയുടെ ഭര്‍ത്താവും വീട്ടുകാരും ചികിത്സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്കെതിരേ കേസു കൊടുത്തിരിക്കയാണ്

വളര്‍മതിയുടെ ഭര്‍ത്താവും വീട്ടുകാരും ചികിത്സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്കെതിരേ കേസു കൊടുത്തിരിക്കയാണ് ഇപ്പോള്‍.

വളര്‍മതിയുടേത് ഒറ്റപ്പെട്ട സംഭവമാകാം. വളര്‍മതിയുടെ സഹോദരിമാര്‍ ഇതേ ആശുപത്രിയില്‍ വിജയകരമായി തടി കുറയ്ക്കാനുള്ള ഓപ്പറേഷനു വിധേയരായവരുമാണ്.

പക്ഷേ, വളര്‍മതി തടി കുറയ്ക്കാനുള്ള ഓപ്പറേഷനു പിന്നാലേ മരിച്ചു എന്നത് സത്യവുമാണ്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here