ലോകത്തെ ഏറ്റവും മനോഹരമായ ഗോള്‍ ഏതാണ്; നിങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താം

2017 പുസ്‌കാസ് പുരസ്‌കാരത്തിനുള്ള പട്ടിക ഫിഫ തയാറാക്കി. ലോക ഫുട്‌ബോളിലെ ഏറ്റവും മനോഹരമായ ഗോളുകള്‍ക്ക് നല്‍കുന്ന പുരസ്‌ക്കാരമാണ് പുസ്‌കാസ് .

ഫിഫയുടെ  പേജിലാണ് വോട്ട് രേഖപ്പെടുത്താനാവുക

മികച്ച പത്തു ഗോളുകളാണ് പട്ടികയില്‍ ഉളളത് . ഫിഫയുടെ ഔദ്യോഗിക പേജിലാണ് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുക.

അതില്‍ നിന്നുമാണ് ആരാധകര്‍ക്ക് മനോഹരമായ ഗോളടിച്ച ആളെ തിരഞ്ഞെടുക്കാനാവുക. പത്ത് പേരില്‍ നിന്ന് മൂന്ന് പേരെ തിരഞ്ഞെടുക്കും . ഒക്ടോബര്‍ 9 വരെയാണ് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുക. പിന്നെ അടുത്ത ഘട്ടം,

തെരഞ്ഞെടുത്ത മൂന്ന് ഗോളുകളില്‍ നിന്നും ഏറ്റവും മികച്ച ഗോള്‍ തെരഞ്ഞെടുക്കുക.  ഒക്ടോബര്‍ 9 മുതല്‍ ഇതിനായുളള വോട്ടിംഗ് ആരംഭിക്കും.

ഒക്ടോബര്‍ 23ന് പുരസ്‌കാര പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വരെ വോട്ടിംഗ് രേഖപ്പെടുത്താന്‍ സാധിക്കും.

എന്നാല്‍ ദൃശ്യങ്ങള്‍ കാണുന്നവര്‍ ആകെ കണ്‍ഫ്യൂഷനിലാകും , കാരണം എല്ലാം ഒന്നിനൊന്ന് മെച്ചം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News