കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ കാമുകി അറസ്റ്റില്‍; യുവതിക്കെതിരെ വധശ്രമത്തിന് കേസ്; യുവാവിനെ ലോഡ്ജില്‍ എത്തിച്ചത് തന്ത്രപൂര്‍വം

മലപ്പുറം: കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ കാമുകിയായ യുവതി അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി ഖൈറുന്നിസയാണ് അറസ്റ്റിലായത്. യുവതിക്കെതിരെ വധശ്രമത്തിനാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. സംഭവം നടന്ന ടൂറിസ്റ്റ് ഹോമിലെ മാനേജറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പ്രതിയാക്കി പൊലീസ് കേസെടുത്തത്.

ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു

വ്യാഴാഴ്ച രാവിലെയാണ് സംഭവം. പുറത്തൂര്‍ സ്വദേശി ഇര്‍ഷാദിന്റെ ജനനേന്ദ്രിയമാണ് ഖൈറുന്നിസ മുറിച്ചെടുത്തത്. എന്നാല്‍ യുവാവ് ഈ വാദം നിഷേധിച്ചിരുന്നു. താന്‍ സ്വയം മുറിക്കുകയായിരുന്നുവെന്നാണ് ഇര്‍ഷാദ് പൊലീസിന് നല്‍കിയ മൊഴി.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തിട്ടുണ്ട്. അപകട നില തരണം ചെയ്‌തെന്നും നാലു ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

വിവാഹമോചിതയും രണ്ട് കുട്ടികളുടെ മാതാവുമാണ് യുവതി. യുവാവ് വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയതിന്റെ വൈരാഗ്യത്തിലാണ് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്. വിവാഹ മോചനത്തിന് ശേഷമാണ് യുവതി ഇര്‍ഷാദുമായി അടുപ്പത്തിലായത്. ഒരു വര്‍ഷം മുന്‍പ് പാലക്കാട്ട് വച്ച് ഇര്‍ഷാദിന്റെ വീട്ടുകാര്‍ അറിയാതെ ഇവര്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു.

തുടര്‍ന്ന് ഖത്തറില്‍ പോയ ഇര്‍ഷാദിന് വീട്ടുകാര്‍ മറ്റൊരു വിവാഹം നടത്താന്‍ ശ്രമം നടത്തുന്നത് യുവതി അറിഞ്ഞിരുന്നു. ഇതോടെ കാണണമെന്ന് യുവതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരും ലോഡ്ജിലെത്തിയത്. കൃത്യം നിര്‍വഹിക്കാന്‍ യുവതി മുന്‍കൂട്ടി തീരുമാനിച്ചിരുന്നെന്നും പൊലീസ് സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News