സോളാര്‍ പാനല്‍ ഉപയോഗം; സംസ്ഥാനത്തിന് മാതൃകയായി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: സോളാര്‍ പാനല്‍ ഉപയോഗത്തില്‍ സംസ്ഥാനത്തിന് മാതൃകയായി തിരുവനന്തപുരം നഗരസഭ. ഇതിലൂടെ വൈദ്യുതി നിരക്ക് പകുതിയോളമാണ് നഗരസഭ കുറച്ചത്. സംരംഭം വിജയം കണ്ടതിലൂടെ നഗരത്തിലെ വിദ്യാലയങ്ങളിലും സോണല്‍ ഓഫീസുകളിലെക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം.

എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കാനും നഗരസഭ ലക്ഷ്യമിടുന്നുണ്ട്

സ്മാര്‍ട്ട് സിറ്റി പദ്ധതിയിലെക്ക് തെരഞ്ഞെടുത്തപ്പോള്‍ തന്നെ തിരുവനന്തപുരം നഗരസഭ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു. സോളാര്‍ പാനലിന്റെ പ്രവര്‍ത്തനത്തിലൂടെ മാതൃകയാവുക കൂടിയാണ് നഗരസഭയിപ്പോള്‍. ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭയ്ക്ക് മുകളിലുള്ള മുഴുവന്‍ സ്ഥലത്തും സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു.

ഇവിടെ ഉള്‍പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി പവര്‍ ഗ്രിഡ്ഡിലെക്ക് നല്‍കും. തുടര്‍ന്ന് കെഎസ്ഇബിയില്‍ നിന്നും നേരിട്ട് ലഭിക്കുന്ന വൈദ്യുതിയാണ് നഗരസഭ ഉപയോഗിക്കുന്നത്. ഇതിലൂടെ പ്രതിമാസം ഒരു ലക്ഷത്തി അറുപതിനായിരം രൂപ വന്നിരുന്ന വൈദ്യുതി നിരക്ക് ഇപ്പോള്‍ 65000 രൂപയിലെക്ക് കുറഞ്ഞു. പദ്ധതി വിജയം കണ്ട സാഹചര്യത്തില്‍ ഇത് കൂടുതല്‍ വ്യാപിപ്പിക്കാനാണ് നഗരസഭാ തീരുമാനം.

കൂടാതെ വൈദ്യുതി ലൈനുകള്‍ എത്താത്ത സ്ഥലത്ത് പാനല്‍ സ്ഥാപിച്ച് അവിടെ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കാനും നഗരസഭ ലക്ഷ്യമിടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News