മൃഷ്ടാനം ഭോജിച്ച് ആസനത്തില്‍ വാലും ചുരുട്ടി അടിമയെപോലെ കിടക്കുന്ന സംഘികള്‍ വേറെ എന്താഗ്രഹിക്കാന്‍; സുരേഷ് ഗോപിയെ ട്രോളി സോഷ്യല്‍മീഡിയ; ഹിറ്റായി #AdimaGopi

തിരുവനന്തപുരം: അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ ബിജെപി എംപി സുരേഷ് ഗോപിയെ ട്രോളി കൊന്ന് സോഷ്യല്‍മീഡിയ. #AdimaGopi എന്ന ഹാഷ് ടാഗ് സഹിതമാണ് സോഷ്യല്‍മീഡിയ പ്രതികരണങ്ങള്‍.

Sajan Janardanan: ‘അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമത്രേ…. പൂണൂലിട്ട പൂജാരിമാര്‍ ദൈവങ്ങളാണത്രെ…. ഒരു രാജ്യസഭാ എം പി യുടെ രോദനങ്ങള്‍…. കുറെ താഴ്ന്ന ജാതിക്കാരുടെ നികുതിപ്പണത്തിന്റെ തണലില്‍ വാലും ചുരുട്ടിയിരുന്ന് അവരുടെ സൗജന്യത്തില്‍ മൃഷ്ടാന്നംഭോജിക്കുന്ന തനിക്ക് യോജിക്കുന്ന പേര് വേറെയാണ്.’

Resmi R Nair: ‘അടുത്ത ജന്മത്തില്‍ ബ്രാഹ്മണന്‍ ആയി ജനിക്കണമെന്നു ഇലക്ഷന് നില്‍ക്കാതെ MP ആയ സുരേഷ്‌ഗോപി. ഈ സംഘിയുടെ പഴയ ഒരു സില്‍മാ ഡയലോഗ് ഓര്‍മ്മവരുന്നു. നമ്പൂതിരിയുടെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടികുഴച്ചു പുണ്യാഹം ആണെന്നും പറഞ്ഞു മൃഷ്ടാനം ഭോജിച്ചു ആസനത്തില്‍ വാലും ചുരുട്ടി അവന്റെയൊക്കെ കാല്‍ക്കീഴില്‍ അടിമയെപോലെ കിടക്കുന്ന സംഘികള്‍ വേറെ എന്താഗ്രഹിക്കാന്‍.’

മറ്റു ചില പ്രതികരണങ്ങള്‍ ചുവടെ:







യോഗക്ഷേമ സഭ സംസ്ഥാന വാര്‍ഷിക സമ്മേളന വേദിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഭഗവത് സേവക്കായി അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ്‌ഗോപി പറഞ്ഞു. പുനര്‍ജന്മത്തില്‍ വിശ്വാസമുണ്ട്. അടുത്ത ജന്മത്തില്‍ എങ്കിലും ശബരിമല ഭഗവാന് അഭിഷേകവും നിവേദ്യവും അര്‍പ്പിക്കാനുളള ഭാഗ്യമുണ്ടാകണം. ഈശ്വരനെ പ്രാര്‍ത്ഥിക്കാന്‍ എനിക്ക് പിന്തുണയേകുന്ന പൂജാരി സമൂഹം കണ്‍കണ്ട ദൈവമാണ്. മാംസവും ചോരയുമുളള ഈശ്വരന്‍മാരാണ് പൂണൂല്‍ സമൂഹം.

ആരും നിങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല. ബ്രാഹ്മണ സമൂഹത്തിന് അര്‍ഹമായത് കിട്ടണം. അതിന് രാഷ്ട്രീയ ദുഷ്ടലാക്കുകള്‍ വെടിഞ്ഞ് സമൂഹത്തിന് നന്മ പകരുന്ന രാഷ്ട്രീയത്തിന് പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News