ഗാന്ധി ഘാതകരാണ് ഇന്ത്യയിലെ ഭരണകര്‍ത്താക്കളെന്ന് പാകിസ്ഥാന്‍; ‘കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല, ഇന്ത്യന്‍ നേതാക്കളുടെ കൈകളില്‍ മുസ്ലീങ്ങളുടെ രക്തക്കറ’

ന്യൂയോര്‍ക്ക്: പാകിസ്ഥാന്‍ ഭീകരതയുടെ ഫാക്ടറിയാണെന്ന ഇന്ത്യയുടെ പ്രസ്താവനക്ക് മറുപടിയുമായി യുഎന്നിലെ പാക് പ്രതിനിധി മലീഹ ലോധി. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യന്‍ നേതാക്കളുടെ കൈകളില്‍ മുസ്ലീങ്ങളുടെ രക്തക്കറയുണ്ടെന്നും പാകിസ്ഥാന്‍ ആരോപിച്ചു.

ഏഷ്യയിലെ തീവ്രവാദത്തിന്റെ മാതാവാണ് ഇന്ത്യ

കാശ്മീരിലെ ഇന്ത്യയുടെ അതിക്രമങ്ങള്‍ യുഎന്‍ അന്വേഷിക്കണം. ഏറ്റവും വലിയ ജനാധിപത്യ രാജ്യമല്ല ഇന്ത്യ, ഏറ്റവും വലിയ കാപട്യത്തിന്റെ ഉടമകളാണ്. തെക്കേ ഏഷ്യയിലെ തീവ്രവാദത്തിന്റെ മാതാവാണ് ഇന്ത്യ. ഗാന്ധി വധത്തില്‍ കുറ്റം ചുമത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഗാന്ധി ഘാതകരാണ് ഇന്ത്യയിലെ ഭരണകര്‍ത്താക്കളെന്നും മലീഹ ലോധി പറഞ്ഞു.

ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തടയാന്‍ രാജ്യാന്തര സമൂഹം ഒന്നിക്കണമെന്നും മലീഹ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെ സുഷമ സ്വരാജ് പാകിസ്ഥാന്‍ ഭീകരരെ കയറ്റി അയക്കുന്ന രാജ്യമാണെന്ന് പറഞ്ഞത്. ഇന്ത്യ ഗവേഷകരെയും ഡോക്ടര്‍മാരെയും എന്‍ജിനിയര്‍മാരെയും സൃഷ്ടിക്കുമ്പോള്‍ പാകിസ്ഥാന്‍ ജിഹാദികളെ സൃഷ്ടിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News