ബനാറസ് സര്‍വ്വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ഥിനികളെ ക്രൂരമായി മര്‍ദിച്ച് പൊലീസ്; ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കടക്കാനും ശ്രമം

ദില്ലി: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ഥിനികളെ ക്രൂരമായി മര്‍ദിച്ച് പൊലീസ്. വിദ്യാര്‍ഥിനികളെ പൊലീസ് വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പുരുഷ പൊലീസുകാരാണ് പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തിയത്. വനിതാ പൊലീസുകാരാരും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല.

വനിത ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കടക്കാനും ശ്രമം

യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസ് തങ്ങളെ മര്‍ദിച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. വനിത ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കടക്കാനും പൊലീസ് ശ്രമിച്ചു.

യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്കെതിരെ നടന്ന പീഡനത്തില്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ബൈക്കിലെത്തിയ മൂന്നു പേര്‍ ഉപദ്രവിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. സുരക്ഷാ ജീവനക്കാര്‍ സംഭവം കണ്ടിട്ടും നടപടിയെടുത്തില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു.

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തെ അപലപിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News