വിപണി കീഴടക്കാന്‍ നോക്കിയ 2, ഗൂഗിള്‍ പിക്‌സല്‍ 2 എത്തുന്നു; ഞെട്ടിക്കുന്ന വിലയും അമ്പരപ്പിക്കുന്ന ഫീച്ചറുകളും

ടെക് ലോകത്തെ അമ്പരിപ്പിക്കുന്ന ഫീച്ചറുകളുമായാണ് രണ്ട് സ്മാര്‍ട്ട് ഫോണുകളും എത്തുന്നത്. ഗൂഗിള്‍ പിക്‌സല്‍ 2 ഒക്ടോബര്‍ നാലാം തിയതിയെത്തുമെന്നാണ് വ്യക്തമാകുന്നത്.

നെക്‌സസ് ബ്രാന്‍ഡിങ് ഉപേക്ഷിച്ച് പിക്‌സല്‍ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ചലനമുണ്ടായിക്കിയിരുന്നു.

മികച്ച ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്ന വിശേഷണം സ്വന്തമാക്കാന്‍ പിക്‌സലിന് സാധിച്ചിരുന്നു. രണ്ടാം തലമുറ പിക്‌സല്‍ ഫോണുകള്‍ ആരേയും അമ്പരപ്പിക്കുന്നതാണെന്നാണ് വ്യക്തമാകുന്നത്.

നോക്കിയ 2

അതേസമയം സാധാരാണക്കാരെ ലക്ഷ്യമിട്ടാണ് നോക്കിയ 2 എത്തുന്നത്. കുറഞ്ഞ നിരക്കില്‍ മികച്ച സവിശേഷതകള്‍ അധികൃതര്‍ ഉറപ്പുനല്‍കുന്നു.

ഒക്ടോബര്‍ അഞ്ചിന് നോക്കിയ 2 അവതരിപ്പിക്കും. 4000 എം എ എച്ച് ബാറ്ററിയുടെ കരുത്തിലെത്തുന്ന നോക്കിയ 2 വിന് പതിനായിരം രൂപയില്‍ താഴെയായിരിക്കും വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here