‘അവരുടെ ബന്ധം അത്തരത്തിലുള്ളതല്ല’; ഗുര്‍മീതിന്റെ ഗുഹയില്‍ എത്തിയപ്പോള്‍ നടി രാഖി സാവന്ത് കണ്ട കാഴ്ചകള്‍

പീഡനക്കേസില്‍ തടവുശിക്ഷ അനുഭവക്കുന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരെയും ഹണിപ്രീതിനെതിരെയും വെളിപ്പെടുത്തലുമായി നടി രാഖി സാവന്ത്. ഗുര്‍മീതിന്റെ സിര്‍സയിലെ ആശ്രമത്തില്‍ പോയപ്പോള്‍ കണ്ട കാഴ്ചകളെക്കുറിച്ചാണ് രാഖി പറയുന്നത്.

അവിടെയാണ് തന്റെ പൂജകള്‍ നടക്കുന്നതെന്ന് ബാബ

”സഹോദരനൊപ്പമാണ് അന്ന് ഗുര്‍മീതിന്റെ സിര്‍സയിലെ ആശ്രമത്തില്‍ പോയത്. ഗുര്‍മീതും ഹണിപ്രീതും അച്ഛനും മകളുമായാണ് അറിയപ്പെടുന്നതെങ്കിലും അവരുടെ ബന്ധം അത്തരത്തിലുള്ളതാണെന്ന് തോന്നിയില്ല. ആശ്രമത്തിലെ ഒരു ഗുഹയിലെത്തിയപ്പോള്‍ അവിടെയാണ് തന്റെ പൂജകള്‍ നടക്കുന്നതെന്ന് ബാബ പറഞ്ഞു.”

എന്നാല്‍ പിന്നീടാണ് അവിടെ വച്ചാണ് ഇയാള്‍ പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നതെന്ന് മനസിലാക്കിയത്. ഗുഹയിലെത്തിയ താന്‍ അവിടെ വയാഗ്ര കണ്ടെന്നും രാഖി വെളിപ്പെടുത്തി.

ഒരു ആത്മീയ നേതാവിന്റെ മുറിയില്‍ എങ്ങനെയാണ് വയഗ്ര വന്നതെന്ന് ഞാന്‍ ആകുലപ്പെട്ടിരുന്നു. അന്ന് അയാളുടെ മുഖം മൂടി മാറ്റുമെന്ന് ഞാന്‍ തീരുമാനിച്ചെന്നും രാഖി പറഞ്ഞു.

”ഗുര്‍മീത് തങ്ങളെ പീഡിപ്പിക്കുന്നതായി കുട്ടികള്‍ മാതാപിതാക്കളോട് പരാതി പറഞ്ഞിരുന്നെങ്കിലും അവര്‍ പ്രതികരിച്ചിരുന്നില്ല. മാതാപിതാക്കള്‍ ഗുര്‍മീതിന്റെ കൈയില്‍ നിന്ന് പണവും മദ്യവും വാങ്ങിയതാണ് അതിനുള്ള കാരണം.”-രാഖി പറയുന്നു.

ഒരിക്കല്‍ ഗുര്‍മിതിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് ചുറ്റും അല്‍പ്പ വസ്ത്രധാരികളായ സ്ത്രീകള്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ടെന്നും രാഖി പറഞ്ഞു.

വനിതാ അനുയായികളെ ഗുര്‍മിത് ചൂഷണം ചെയ്തിരുന്നതും, പുരുഷന്മാരെ വന്ധ്യംകരിച്ചതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും രാഖി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News