ഷാര്‍ജ ഭരണാധികാരിക്ക് ഊഷ്മള സ്വീകരണം നല്‍കി കേരളം

തിരുവനന്തപുരം: ഷാര്‍ജാ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസ്മി കേരളത്തിലെത്തി.

ഖാസിമിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.ടി ജലീല്‍ എന്നിവരും ചേര്‍ന്ന് സ്വീകരിച്ചു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മുഹമ്മദ് അല്‍ ഖാസിമി കേരളത്തില്‍ എത്തിയിരിക്കുന്നത്. നാളെ രാവിലെ ഗവര്‍ണര്‍ പി സദാശിവവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് രാജ്ഭവനില്‍ മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരെയും ചര്‍ച്ചകള്‍ നടത്തും. 27നാണ് തിരികെ അദ്ദേഹം മടങ്ങുക.

നിരവധി പരിപാടികളില്‍ ഷാര്‍ജാ ഭരണാധികാരി പങ്കെടുക്കുന്നുണ്ട്. ഗവര്‍ണര്‍ ഒരുക്കുന്ന വിരുന്നിലും പങ്കുകൊള്ളും. ഷാര്‍ജയിലേയും യുഎഇയിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ സുല്‍ത്താനെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News