ചിറയിന്‍കീഴില്‍ ഗുണ്ടാവിളയാട്ടം; ബൈക്ക് അഭ്യാസപ്രകടനം ചോദ്യംചെയ്ത യുവാവിന് ക്രൂരമര്‍ദനം; സിസി ടിവി ദൃശ്യങ്ങള്‍ പീപ്പിളിന്

തിരുവനന്തപുരം: ചിറയിന്‍കീഴ് മുടപുരത്ത് പട്ടാപ്പകല്‍ ഗുണ്ടാസംഘത്തിന്റെ അഴിഞ്ഞാട്ടം. ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയത് ചോദ്യം ചെയ്ത യുവാവിനെ ബൈക്കിലെത്തിയ രണ്ടു പേര്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പീപ്പിളിന് ലഭിച്ചു. മുടപുരം സ്വദേശി സുധീറിനെയാണ് സംഘം മര്‍ദിച്ചത്.

അഭ്യാസപ്രകടനം ചോദ്യം ചെയ്യുന്നതോടെയാണ് തര്‍ക്കം ആരംഭിക്കുന്നത്

സെപ്തംബര്‍ 14നാണ് സംഭവം. അഭ്യാസപ്രകടനം ചോദ്യം ചെയ്യുന്നതോടെയാണ് തര്‍ക്കം ആരംഭിക്കുന്നത്. പിന്നീടത് അക്രമത്തില്‍ കലാശിക്കുകയായിരുന്നു. മുഖത്തിന് അടിയേറ്റ് റോഡില്‍ വീണ സുധീറിനെ ഗുണ്ടാസംഘം ക്രൂരമായാണ് തല്ലുന്നത്. തടയാന്‍ വന്ന നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടന്‍ തന്നെ അറസ്റ്റു ചെയ്യുമെന്നും റൂറല്‍ എസ്.പി അശോക് കുമാര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News