മൂന്നാം ഏകദിനവും പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യക്ക് 294 റണ്‍സ്; ആരോണ്‍ ഫിഞ്ചിന് സെഞ്ചുറി; സ്മിത്തിന് അര്‍ദ്ധ സെഞ്ചുറി

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 294 റണ്‍സ്. മൂന്നാം ഏകദിനം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കംഗാരുക്കള്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തു. മികച്ച തുടക്കം ലഭിച്ചെങ്കിലും അവസാന ഓവറുകളില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാകാത്തതാണ് ഓസീസ് സ്‌കോര്‍ 300 കടക്കാത്തതിന്റെ കാരണം.

ഫിഞ്ചിന് സെഞ്ചുറി

മികച്ച രീതിയില്‍ ബാറ്റു വീശിയ ഡേവിഡ് വാര്‍ണര്‍ 42 റണ്‍സ് നേടി പുറത്തായെങ്കിലും ഫിഞ്ചും നായകന്‍ സ്മിത്തും ചേര്‍ന്ന് കംഗാരുക്കളുടെ സ്‌കോര്‍ ബോര്‍ഡ് മുന്നോട്ട് നയിച്ചു.

കുല്‍ദീപ് വീണ്ടും വട്ടംകറക്കി

ഉജ്വല ഫോമില്‍ കളിച്ച ഫിഞ്ച് സെഞ്ചുറി നേടി. എന്നാല്‍ 124 റണ്‍സ് നേടിയ ഫിഞ്ച് പുറത്തായതോടെ ഓസ്‌ട്രേലിയയുടെ റണ്ണൊഴുക്ക് നിലച്ചു. 63 റണ്‍സ് നേടിയ സ്മിത്തിനെയും ഫിഞ്ചിനേയും പുറത്താക്കി കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ പരമ്പരയില്‍ 2 0ന് മുന്നിലാണ്. ഇന്‍ഡോറിലും ജയിക്കാനായാല്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News