ഒടുവില്‍ താരരാജാവും ചുവടുവച്ചു; ലോകം നെഞ്ചേറ്റിയ ആ ഗാനത്തിനൊപ്പം

ലാല്‍ ജോസ് മോഹന്‍ലാല്‍ ടീമിന്റെ വെളിപാടിന്റെ പുസ്തകത്തിലെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനം ഏവരും ഏറ്റുപാടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇത്തവണത്തെ ഓണാഘോഷങ്ങളിലും, ഡാന്‍സ് വിഡിയോകളിലും അങ്ങനെ നീണ്ടു നീണ്ടു പോകുന്നു ജിമ്മിക്കി കമ്മലിന്റെ ഓളം. പാട്ടിന്റെ താളത്തിനൊത്ത് ആളുകള്‍ ഡാന്‍സ് ചെയ്യുന്ന ഒരുപാടു വീഡിയോകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മോഹന്‍ലാല്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്

ഇപ്പോഴിതാ, ഹിറ്റായ വീഡിയോയിലെ പെണ്‍കുട്ടികള്‍ക്കൊപ്പം മോഹന്‍ലാലും ചുവടുവച്ചു. വീഡിയോയില്‍ ഡാന്‍സ് മാസ്റ്റര്‍ പ്രസന്ന മാസ്റ്ററും ശരത്തും അരുണും ചുവടു വച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

സിനിമയില്‍ ഈ ഗാനരംഗത്തിന്റെ അവസാനം സൈക്കിള്‍ ചവുട്ടി വരുന്ന ലാലേട്ടനെ മാത്രമാണ് കാണിക്കുന്നത്. ഗാനത്തിന് സംഗീതം നല്‍കിയത് ഷാന്‍ റഹ്മാനാണ്. അനില്‍ പനച്ചൂരാനാണ് വരികളെഴുതിയത്. ബെന്നി പി. നായരമ്പലം തിരക്കഥ രചിച്ച വെളിപാടിന്റെ പുസ്തകം നിര്‍മ്മിച്ചത് ആശിര്‍വാദ് സിനിമാസാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News