ഗാന്ധിജിയെ സ്മരിച്ച് സ്വച്ഛ് ഭാരതിന് പിന്തുണ: ക്ഷണിച്ച മോദിക്ക് നന്ദിയെന്നും മെഗാ സ്റ്റാര്‍ മമ്മൂട്ടി

നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയ്ക്ക് പിന്തുണ അറിയിച്ച് മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി. മഹാത്മ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് മോദിയുടെ ക്ഷണം സ്വീകരിക്കുന്നതായി മമ്മൂട്ടി അറിയിച്ചത്.

മമ്മൂട്ടി പറയുന്നു:

പ്രിയപ്പെട്ട പ്രധാനമന്ത്രി മോദിജീ

ആദ്യമായി, ശുചിത്വത്തെ ദൈവികതയാണെന്ന് പറഞ്ഞ മഹാത്മ ഗാന്ധിയുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കി സ്വച്ഛതാ ഹീ സേവ എന്ന പദ്ധതി തുടങ്ങിയതില്‍ താങ്കളെ അഭിനന്ദിക്കുന്നു. ഇതിനൊപ്പം താങ്കളുടെ ക്ഷണവും സ്വീകരിക്കുന്നു. ഈ പദ്ധതിയിലേക്ക് താങ്കളുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചതില്‍ അഭിമാനിക്കുന്നു.

എന്നെ സംബന്ധിച്ച് ശുചിത്വം എന്നാല്‍ മറ്റൊരാളുടെ നിര്‍ബദ്ധം മൂലം ഒരാളില്‍ ഉണ്ടാകേണ്ടതല്ല, അത് അച്ചടക്കത്തിന്റെ ഭാഗമാണ്. എന്നിരുന്നാലും നമ്മുടെ രാജ്യം വൃത്തിയായി സൂക്ഷിക്കാന്‍ ചില നിയമങ്ങള്‍ നിര്‍മിക്കേണ്ടതുണ്ട്. കാരണം ബോധവത്ക്കരണ പരിപാടികള്‍ പലപ്പോഴും ലക്ഷ്യത്തിലെത്തുന്നില്ല. ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍ സഫലമാക്കാന്‍ താങ്കള്‍ നടത്തുന്ന പരിശ്രമങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നു.

വ്യക്തിഗത ശുചിത്വം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഒരാള്‍ തന്റെ ശരീരത്തെ വൃത്തിയായി സൂക്ഷിക്കാന്‍ പഠിച്ചാല്‍ അയാള്‍ക്ക് ശുചിത്വത്തിന്റെ സന്ദേശം ചുറ്റുമുള്ളവരിലേക്കും പകര്‍ത്താന്‍ കഴിയും. ഭൂമിയെയും സ്വന്തം രാജ്യത്തെയും വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ആദ്യ ചുവട് നമ്മുടെ വീടുകളില്‍ നിന്ന് തന്നെ ആരംഭിക്കണം.

അതിന് ശേഷം സ്വന്തം രാജ്യത്തോടും സഹോദരങ്ങളോടും ലോകത്തോടുമുള്ള വാഗ്ദാനം പാലിക്കണമെന്നുമാണ് എന്റെ നിലപാട്. അതാണ് വസുദേവ കുടുംബകം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന നമ്മുടെ സമൂഹത്തിന്റെ ആത്മാവ്. പദ്ധതിയിലേക്ക് എന്നെ ക്ഷണിച്ചതില്‍ വീണ്ടും നന്ദിയര്‍പ്പിക്കുന്നു.

ആശംസകള്‍
വിശ്വസ്തതയോടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News