പ്രഭാസിനെ കൈവിട്ട് രാജമൗലി

പ്രഭാസിനെ രാജമൗലി കൈവിട്ടു! അടുത്ത ചിത്രത്തില്‍ നായകനാവുന്നത് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവെന്ന് വാര്‍ത്തകള്‍.

മഹേഷ് ബാബുവുമായി രാജമൗലി കരാറില്‍ ഒപ്പിട്ടതായിട്ടാണ് വിവരങ്ങള്‍. ബാഹുബലിയ്ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വലിയ പ്രതീക്ഷകളുമായിട്ടായിരുന്നു ആരാധകര്‍ കാത്തിരുന്നത്. പുതിയ ചിത്രത്തിലും പ്രഭാസ് തന്നെയാകും നായകനെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.

പ്രഭാസിനെ തഴഞ്ഞതിന്റെയും മഹേഷിനെ തെരഞ്ഞെടുത്തതിന്റെ കാര്യങ്ങള്‍ രാജമൗലി പുറത്തു വിട്ടിട്ടില്ല. ബാഹുബലിയെപ്പോലെ തന്നെ പുതിയ സിനിമയും ബിഗ് ബജറ്റ് ചിത്രമായിരിക്കും എന്നാണ് പറയുന്നത്.

170 കോടിയോളം രൂപ മുതല്‍ മുടക്കിലാണ് സിനിമ നിര്‍മ്മിക്കുന്നത്. എസ്‌ജെ സൂര്യ, രാകുല്‍ പ്രീത് സിംഗ്, ഭരത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത കൊല്ലം പുതിയ സിനിമ തീയേറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്
രാജമൗലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News