ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ യുഎന്നില്‍ ഉയര്‍ത്തി കാണിച്ചത്  തെറ്റായ ചിത്രം; പാക് ശ്രമം പാളി

യുഎന്‍: പാകിസ്ഥാന്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഇന്ത്യ നടത്തിയ പ്രസംഗത്തിന് മറുപടിയായി പാകിസ്ഥാന്‍ ഉയര്‍ത്തി കാണിച്ച ചിത്രം വ്യാജമെന്ന തെളിഞ്ഞു. കശ്മീരില്‍ ഇന്ത്യന്‍ സേന നടത്തുന്ന അതിക്രമത്തിന്റെ ഇരയെന്ന് ചൂണ്ടിക്കാട്ടി പെലറ്റ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചിത്രം യുഎന്നിലെ പാക് പ്രതിനിധി മലീഹ ലോധി ഉയര്‍ത്തിക്കാട്ടിയിരുന്നു.

പ്രതിനിധി കാട്ടിയത് കശ്മീരില്‍ നിന്നുള്ള ചിത്രമല്ല

കശ്മീരിലെ ഇന്ത്യയുടെ അതിക്രമങ്ങള്‍ അന്വേഷിക്കണമെന്നും പാക് പ്രതിനിധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാക് പ്രതിനിധി കാട്ടിയത് കശ്മീരില്‍ നിന്നുള്ള ചിത്രമല്ലെന്നും ഇസ്രായേല്‍ ആക്രമണത്തില്‍ പരുക്കേറ്റ പലസ്തീന്‍ പെണ്‍കുട്ടിയുടെ ചിത്രമാണെന്നും തെളിവ് സഹിതം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് പാകിസ്താന്‍ നാണംകെട്ടത്.

കാശ്മീരില്‍ ഇന്ത്യ അതിക്രമം നടത്തുകയാണെന്നും , ജനങ്ങള്‍ പെല്ലറ്റ് തോക്കുകള്‍ക്ക് ഇരയാവുകയാണെന്നും പറഞ്ഞാണ് യുഎന്നില്‍ നടത്തിയ പ്രസ്താവനയ്ക്കിടെ മലീഹ ലോധി മുഖത്ത് പരുക്കേറ്റ കുട്ടിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയത്.

എന്നാല്‍ ഈ ചിത്രം 2014 ജൂലൈയില്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തിന് ഇരയായ 17 കാരിയുടെ ചിത്രമാണെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുക ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News