നാലാം തവണയും ഉരുക്ക് വനിത തന്നെ

ജര്‍മനിയില്‍ തുടര്‍ച്ചയായ നാലാം തവണയും അംഗല മെര്‍കല്‍ ചാന്‍സിലറാകും. ജര്‍മ്മന്‍ പൊതുതെരഞ്ഞെടുപ്പില്‍ മെര്‍കലിനു പകരം മറ്റൊരാളെ തെരഞ്ഞെടുക്കാനില്ലെന്ന് ജര്‍മ്മന്‍ ജനത വീണ്ടും തെളിയിച്ചു.

ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് – ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയന്‍ സഖ്യം 33.5 വോട്ടുകളുമായി ഒന്നാമതെത്തി.

മികച്ച ഭരണാധികാരിയാണെന്നത് മെര്‍കല്‍ പലവട്ടം തെളിയിച്ചതാണ്. തീവ്ര വലതുപക്ഷം ആദ്യമായി പാര്‍ലമെന്റില്‍ സാന്നിധ്യമുറപ്പിച്ച പൊതുതെരഞ്ഞെടുപ്പില്‍ മെര്‍ക്കല്‍ നേതൃത്വം നല്‍കുന്ന ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് – ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയന്‍ സഖ്യം 33.5 വോട്ടുകളുമായി ഒന്നാമതെത്തി.

പ്രധാന എതിരാളികളായിരുന്ന മാര്‍ട്ടിന്‍ ഷുര്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റ്‌സ് 20 ശതമാനവുമായി പിറകിലായപ്പോള്‍ നീണ്ട ആറു പതിറ്റാണ്ടിനിടെ ആദ്യമായി തീവ്ര വലതുപക്ഷം സഭയിലെത്തുമെന്നും എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News