ബനാറസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനികളെ തല്ലിച്ചതച്ചു; പ്രതിഷേധം ശക്തമാകുന്നു

വാരാണസി; പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരാണസിയില്‍ നീതിക്കായി ബനാറസ് ഹിന്ദു സര്‍വകലാശാലാ വിദ്യാര്‍ഥിനികള്‍ നടത്തുന്ന പ്രക്ഷോഭത്തിനുനേരെ ലാത്തിച്ചാര്‍ജ്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

ക്യാമ്പസിനകത്ത് വിദ്യാര്‍ഥിനിക്കു നേരെയുണ്ടായ അതിക്രമം സംബന്ധിച്ച് നല്‍കിയ പരാതിയില്‍ നടപടിയാകാത്തതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. നടപടിയാവശ്യപ്പെട്ട് കുട്ടികള്‍ വ്യാഴാഴ്ചമുതല്‍ കോളേജില്‍ സമരത്തിലാണ്.

ഞായറാഴ്ച ഒരുസംഘം വിദ്യാര്‍ഥികള്‍ അതിക്രമത്തെക്കുറിച്ച് വൈസ് ചാന്‍സലറുമായി നേരിട്ട് സംസാരിക്കാന്‍ വിസിയുടെ ക്യാമ്പസിനകത്തെ വസതിക്കുമുന്നില്‍ എത്തി. എന്നാല്‍, സുരക്ഷാജീവനക്കാര്‍ ഇവരെ തടയുകയായിരുന്നു.

തുടര്‍ന്ന് പൊലീസില്‍ അറിയിച്ചതോടെ രംഗം സംഘര്‍ഷഭരിതമാകുകയായിരുന്നു. പൊലീസെത്തി വിദ്യാര്‍ഥികളെ നീക്കാനായി ലാത്തിവീശി.

1500 പൊലീസുകാരടങ്ങുന്ന വന്‍ സന്നാഹമാണ് വിദ്യാര്‍ഥികളെ നേരിടാന്‍ എത്തിയത്.

സംഘര്‍ഷത്തില്‍ മൂന്ന് ബൈക്ക് അഗ്‌നിക്കിരയായി. 1500 പൊലീസുകാരടങ്ങുന്ന വന്‍ സന്നാഹമാണ് വിദ്യാര്‍ഥികളെ നേരിടാന്‍ എത്തിയത്.

ജില്ലാ മജിസ്‌ട്രേട്ട് യോഗേശ്വര്‍ റാം മിശ്ര, പൊലീസ് സൂപ്രണ്ട് ദിനേഷ് സിങ് എന്നിവരും സംഭവസ്ഥലത്തെത്തി. സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍വകലാശാല ഒക്ടോബര്‍ രണ്ടുവരെ അടച്ചിടാന്‍ തീരുമാനിച്ചു.

ഫൈന്‍ആര്‍ട്‌സ് വിഭാഗത്തിലെ വിദ്യാര്‍ഥിനിയെ ക്‌ളാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങവെ ക്യാമ്പസിനകത്ത് കഴിഞ്ഞദിവസം ചില വിദ്യാര്‍ഥികള്‍ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. സഹായത്തിനായി പെണ്‍കുട്ടി നിലവിളിച്ചെങ്കിലും 20 മീറ്റര്‍ അകലെയുണ്ടായിരുന്ന സുരക്ഷാജീവനക്കാര്‍ എത്തിയില്ല.

സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനും ചീഫ് പ്രൊട്ടക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയായില്ല. തുടര്‍ന്ന് കഴിഞ്ഞദിവസം സ്വന്തം മണ്ഡലം സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രിയെ വിദ്യാര്‍ഥിനികള്‍ റോഡ് തടഞ്ഞ് പ്രതിഷേധം അറിയിച്ചിരുന്നു.

സമാനമായ അതിക്രമസംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും പരാതിപ്പെട്ടാല്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News