ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ചേരുന്നു; സാമ്പത്തികമാന്ദ്യവും ജിഎസ്ടിയിലെ അപാകതകളും ചര്‍ച്ചയാകും

ദില്ലി: ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ദില്ലിയില്‍ ചേരുന്നു. സാമ്പത്തിക മാന്ദ്യം പ്രധാന ചര്‍ച്ചയാകും.

നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്‌കരണ നയങ്ങള്‍ ക്ഷണിച്ചുവരുത്തിയ മാന്ദ്യമായതിനാല്‍ മുഖം രക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ബി ജെ പി ആലോചിക്കുന്നത്. ദിവസങ്ങള്‍ പിന്നിടും തോറും മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുകയാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥ.

നോട്ട് നിരോധനം,ജി എസ് ടി തുടങ്ങി കൊട്ടി ഘോഷിച്ചു നടപ്പാക്കിയ പ്രധാന സാമ്പത്തിക പരിഷ്‌കരണ നയങ്ങളാണ് രാജ്യത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിട്ടത്.

പെട്രോള്‍ വിലവര്‍ധന ക്രമാതീതമായി വര്‍ദ്ധിക്കുന്നത് യോഗം പരിശോധിക്കും.

രാജ്യത്താകമാനം അലയടിക്കുന്ന കര്‍ഷക പ്രക്ഷോഭവും, പെട്രാള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരായ പ്രതിഷേധവും കേന്ദ്ര സര്‍ക്കാറിന് വന്‍ തലവേദന സൃഷ്ടിക്കുന്നു.

ഇത്തരം പ്രതികൂല രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ബി ജെ പി ദേശീയ നിര്‍വ്വാഹകസമിതി യോഗം ചേരുന്നത്.ആര്‍ എസ് എസ് നേതാവായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികത്തില്‍ ചേരുന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനാണ് ബി ജെ പി യുടെ ശ്രമം.

ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് ശേഷമുള്ള പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക്കേജ് പ്രഖ്യാപിച്ചേക്കും. 40000 കോടി മൂതല്‍ 50000 കോടി രൂപ വരെ ചിലവഴിക്കുന്ന പദ്ധതികളായിരിക്കും പ്രഖ്യാപിക്കുക.

ഊര്‍ജ്ജം,ഭവന നിര്‍മ്മാണം,സാമൂഹിക ക്ഷേമം തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നല്‍കുന്നതായിരിക്കും പാക്കേജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News