കൊച്ചി മെട്രോ രണ്ടാം ഘട്ട സുരക്ഷാ പരിശോധന ആരംഭിച്ചു; ഉത്ഘാടനം അടുത്ത മാസം

കൊച്ചി; കൊച്ചി മെട്രോ രണ്ടാം ഘട്ട ഉദ്ഘാടനത്തിന് മുന്നോടിയായി സുരക്ഷാ കമ്മീഷണറുടെ പരിശോധന ആരംഭിച്ചു. കലൂര്‍ സ്റ്റേഡിയം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള സ്റ്റേഷനുകളിലാണ് പരിശോധന.

പരിശോധനകള്‍ നാളെ അവസാനിക്കും. മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ കെ എ മനോഹരന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്.

രാവിലെ 9.30 ന് കലൂര്‍ സ്റ്റേഡിയം സ്റ്റേഷനില്‍ നിന്നാണ് പരിശോധന തുടങ്ങിയത്.  ഇപ്പോഴത്തെ സുരക്ഷാ പരിശോധനകള്‍ ഏറെ പ്രധാന്യമുള്ളതാണെന്ന് കെ എം ആര്‍ എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.

ഇന്ന് സ്റ്റേഷനുകളും ട്രാക്കുമാണ് സുരക്ഷാ കമ്മീഷണര്‍ പരിശോധിക്കുന്നത്. കലൂര്‍ സ്റ്റേഡിയം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള 5 സ്റ്റേഷനുകള്‍ക്കകത്തെ സുരക്ഷാ സംവിധാനങ്ങളും എലവേറ്റേഴ്‌സും വൈദ്യുത സംവിധാനങ്ങളുമെല്ലാമാണ് പരിശോധിക്കുന്നത്.

അടുത്ത മാസം 3നാണ് കൊച്ചി മെട്രോ രണ്ടാം ഘട്ട ഉദ്ഘാടനം

ഒപ്പം ട്രാക്കുകളും പരിശോധിച്ച് വരികയാണ്. നാളെ കോച്ചുകളുടെ പരിശോധന നടക്കും. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം അടുത്ത മാസം 3നാണ് കൊച്ചി മെട്രോ രണ്ടാം ഘട്ട ഉദ്ഘാടനം നടക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News