ദില്ലി : പുതിയ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആയി രാജീവ് മെഹര്‍ഷി അധികാരമേറ്റു. ശശികാന്ത് ശര്‍മ വിരമിക്കുന്ന ഒഴിവിലാണ് മെഹര്‍ഷിയെ നിയമിക്കുന്നത്.

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലികൊടുത്തു. 1978 ബാഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ മിശ്ര നരേന്ദ്രമോദി പ്രഥാനമന്ത്രിയായ ശേഷം രണ്ട് വര്‍ഷത്തോളം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്നു.

 

മൂന്നു വര്‍ഷം തുടരാനാകും

രാജീവ് മെഹര്‍ഷി ആഗസ്റ്റ് 30 നാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. തൊട്ടുപിന്നാലെ അദ്ദേഹത്തെ സിഎജിയായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

അടുത്ത മൂന്നു വര്‍ഷം സിഎജിയായി രാജീവ് മെഹര്‍ഷിയ്ക്ക് തുടരാനാകും