വള്ളത്തോള്‍ പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മ
യ്ക്ക്. 1,11,111 രൂപയും കീര്‍ത്തിഫലകവുമാണ് പുരസ്‌കാരം.

ആര്‍.രാമചന്ദ്രന്‍ നായര്‍, പി നാരായണക്കുറുപ്പ്, പ്രൊഫ.സി.ജി രാജഗോപാല്‍, ഡോ.എ.എം വാസുദേവന്‍ പിള്ള, ഡോ.നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പ്രഭാവര്‍മ്മയെ പുരസ്‌കാരജേതാവായി തെരഞ്ഞെടുത്തത്.

മലയാള ഭാഷയുടെ മാര്‍ദ്ദവവും, മനോഹാരിതയും പ്രഭാവര്‍മ്മയുടെ കവിതകളില്‍ നിറയുന്നതായി പുരസ്‌കാര സമിതി വിലയിരുത്തി. അടുത്ത മാസം പതിനാറിന് തിരുവനന്തപുരത്ത് പുരസ്‌കാരം സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News