ഭാരം കുറക്കാന്‍ ഇന്ത്യയില്‍ ചികിത്സ തേടി എത്തിയ ഈമാന്‍ അന്തരിച്ചു; വിട പറഞ്ഞത് ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിത

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത അബുദാബിയില്‍ അന്തരിച്ചു . ഈജിപ്തിലെ ഈമാന്‍ അബ്ദുല്‍ എത്തിയാണ് ഇന്ന് പുലര്‍ച്ചെ നാല് മുപ്പത്തഞ്ചിന് അന്തരിച്ചത് .

ഡോ ഷംഷീര്‍ വയലിന്റെ ഉടമസ്ഥതയിലുള്ള ബര്‍ജീല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈജിപ്തിലും മുംബൈയിലും ചികിത്സ ഫലിക്കാതെ അബുദാബിയില്‍ എത്തിക്കുകയായിരുന്നു.

ചികിത്സകള്‍ ഫലിച്ചില്ല

20 ഓളം വിദഗ്ധ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും കഴിഞ്ഞ ദിവസത്തെ സങ്കീര്‍ണതയ്ക്കു പരിഹാരം കണ്ടെത്താനായില്ല.

ഈമാന്റെ കുടുംബാങ്ങള്‍ ചികിത്സാ പരിശ്രമത്തിന് ആശുപത്രി അധികൃതര്‍ക്ക് നന്ദി അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here