തൃണമൂല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; പ്രമുഖ നേതാവ് പാര്‍ട്ടി വിട്ടു, ബിജെപി പാളയത്തിലേക്കെന്നു സൂചന

ദില്ലി; മമതാ ബാനര്‍ജിയുടെ വലംകയ്യായി അറിയപ്പെട്ടിരുന്ന നേതാവാണ് മുകുള്‍ റോയി.

തൃണമൂല്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൊണ്ട് പശ്ചിമ ബംഗാളില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നാടകിയമായി പാര്‍ടി വിടുന്ന കാര്യം മുകുള്‍ റോയി പ്രഖ്യാപിക്കുകയായിരുന്നു.

പ്രവര്‍ത്തക സമിതി അംഗത്വവും പ്രാഥമിക അംഗത്വവും രാജി വച്ചു. രാജ്യസഭ എം.പി സ്ഥാനം ഗുര്‍ഗാപൂജ ആഷോഘങ്ങള്‍ക്ക് ശേഷം രാജി വയ്ക്കുമെന്നും, അതിന് ശേഷം മാധ്യമങ്ങളെ കണ്ട് രാജിയിലേയ്ക്ക് നയിച്ച് കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുമെന്ന് അറിയിച്ചു.

പാര്‍ട്ടിയില്‍ രണ്ടാമനായിരുന്നു

തൃണമൂല്‍ കോണ്ഗ്രസിലെ രണ്ടാമനായി അറിയപ്പെടുന്ന നേതാവാണ് മുകുള്‍, മമതാ കഴിഞ്ഞാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയാകുമെന്ന് വരെ പ്രതീക്ഷിക്കപ്പെട്ടിരുന്നു.

പക്ഷെ കഴിഞ്ഞ കുറേ നാളുകളുമായി പാര്‍ടിയുമായി സ്വരചേര്‍ച്ചയില്‍ അല്ല. ബിജെപി കേന്ദ്ര നേതാക്കളുമായി മുകുള്‍ റോയി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ബിജെപി പശ്ചിമബംഗാള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് സമ്മതിക്കുകയും ചെയ്തു.

ഇതും അകല്‍ച്ച കൂട്ടി.ഒരു ഓണ്‍ലൈന്‍ മാധ്യമം നടത്തിയ സ്റ്റിങ്ങ് ഓപ്പറേഷനില്‍ മുകുള്‍ റോയി കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ഇത് കൂടാതെ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ ചോദ്യം ചെയ്തതും മുകുള്‍ റോയിക്ക് തിരിച്ചടിയായി.

പാര്‍ടിയില്‍ റോയിയുടെ ശത്രുവായി അറിയപ്പെടുന്ന മുന്‍ കേന്ദ്രമന്ത്രി ദിനേഷ് ത്രിവേദിയെ പാര്‍ടി അഡീഷണ്‍ ജനറല്‍ സെക്രട്ടറിയാക്കിയതോടെ മുകുള്‍ റോ മമതയോട് പൂര്‍ണ്ണമായി അകന്നു.

അന്നത്തെ യോഗത്തില്‍ പങ്കെടുക്കാതെ റോയി മാറിനില്‍ക്കുകയും ചെയ്തു. ബിജെപിയില്‍ ചേരുന്ന് കാര്യത്തില്‍ തീരുമാനമായതോടെയാണ് തൃണമൂല്‍ കോണ്ഗ്രസ് സ്ഥാനം രാജി വച്ചതെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here