ബ്രാഹ്മണനാകാന്‍ കൊതിക്കുന്ന സുരേഷ് ഗോപിക്ക് പി സിയുടെ ഗംഭീര ട്രോള്‍; ‘കിടുവേ’ യെന്ന് സോഷ്യല്‍ മീഡിയ

കണ്ണൂര്‍: അടുത്ത ജന്‍മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി എം പി വ്യക്തമാക്കിയത്.

വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ ഉയര്‍ന്നത്. ട്രോളന്‍മാരാകട്ടെ ഷിറ്റ് ഗോപിയെന്ന വിശേഷണത്തോടെ പരിഹാസങ്ങളുമായി കളം നിറഞ്ഞിരുന്നു.

ദളിതനായി ജനിക്കണം

അടുത്ത ജന്‍മത്തില്‍ ദളിതനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് പി.സി പറഞ്ഞു. കേരള ജനപക്ഷം പാര്‍ട്ടിയുടെ പരിപാടിക്കിടെയായിരിന്നു പി സിയുടെ മറുപടി.

അധകൃഃതനായി ജനിച്ച് ദലിത് വിഭാഗങ്ങളേയും പാവങ്ങളേയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

സുരേഷ് ഗോപിക്കുള്ള പി സിയുടെ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News