ഷാര്‍ജയില്‍ മലയാളികള്‍ക്ക് ഫാമിലി സിറ്റി, അന്താരാഷ്ട്ര വിദ്യാഭ്യാസ സംരംഭങ്ങള്‍; സുല്‍ത്താന് മുന്നില്‍ പദ്ധതികളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ച് കേരളം

തിരുവനന്തപുരം: കേരളത്തിലെത്തിയ ഷാര്‍ജ ഭരണാധികാരി ഡോ. ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഔദ്യാഗിക പരിപാടികള്‍ക്ക് തുടക്കമായി. രാവിലെ രാജ്ഭവനിലെത്തിയ സുല്‍ത്താന്‍ ഗവര്‍ണറുമായും മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി.

7 ഇന പദ്ധതികളും നിര്‍ദ്ദേശങ്ങളും സുല്‍ത്താന് സമര്‍പ്പിച്ചു

ചര്‍ച്ചയില്‍ സംസ്ഥാനം പ്രവാസികളുടെ ക്ഷേമത്തിലൂന്നിയും പുതു വികസന സംരംഭങ്ങളിലധിഷ്ടിതമായ 7 ഇന പദ്ധതികളും നിര്‍ദ്ദേശങ്ങളും സുല്‍ത്താന് സമര്‍പ്പിച്ചു.

രാവിലെ 10.55ഓടു കൂടിയാണ് ഷാര്‍ജ ഭരണാധികാരി ഡോ. ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രാജ്ഭവനിലെത്തിയത്. ഇവിടെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവവുമായിട്ടാണ് ആദ്യം കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളുമായും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച നടന്നത്. ചര്‍ച്ചയില്‍ കേരളം 7 ഇന പദ്ധതികളും നിര്‍ദ്ദേശങ്ങളും സുല്‍ത്താന് സമര്‍പ്പിച്ചു.

മലയാളികള്‍ക്കുവേണ്ടി ഷാര്‍ജയില്‍ ഭവന പദ്ധതിയായി ഷാര്‍ജ ഫാമിലി സിറ്റി പദ്ധതി. 10 അപ്പാര്‍ട്ട്‌മെന്റ് ടവറുകള്‍. ഇതിനായി 10 ഏക്കര്‍ ഭൂമി ആവശ്യമുണ്ട്. കേരളവും ഷാര്‍ജയും സഹകരിച്ച് ഈ പദ്ധതി നടപ്പാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിലവാരമുള്ള പബ്ലിക് സ്‌കൂളുകള്‍, എഞ്ചിനീയറിങ് കോളേജ്, മെഡിക്കല്‍ കോളേജ്, നൈപുണ്യവികസന പരിശീലന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സംരംഭമാണ് രണ്ടാമത്തേത്.

കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും അവതരിപ്പിക്കാനായി സാംസ്‌കാരിക കേന്ദ്ര വേണം. ഷാര്‍ജയില്‍ നിന്ന് വരുന്ന അതിഥികള്‍ക്ക് വേണ്ടി കേരളത്തില്‍ പ്രത്യേക ആയുര്‍വേദം ടൂറിസം പാക്കേജുകള്‍ ആരംഭിക്കും. ഷാര്‍ജയില്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ച സാംസ്‌ക്കാരിക കേന്ദ്രത്തില്‍ കേരളത്തിന്റെ ആയൂര്‍വേദ ഹബും സ്ഥാപിക്കുമെന്നും സംസ്ഥാനം വ്യക്തമാക്കി. അടുത്ത 4 വര്‍ഷം കൊണ്ട് പശ്ചാത്തല വികസന മേഖലയില്‍ 50,000 കോടി രൂപയുടെ മുതല്‍ മുടക്കാണ് കേരളം വിഭാവനം ചെയ്യുന്നത്.

ഐടി മേഖലയില്‍ കേരളം ഷാര്‍ജ സഹകരണം ഉറപ്പാക്കണം, കേരളത്തിന്റെ ആധുനിക ചികിത്സാ സംവിധാനവും മെഡിക്കല്‍ വിദ്യാഭ്യാസ സൗകര്യങ്ങളും സംയുക്തമായി ഉപയോഗിക്കാമെന്നും സംസ്ഥാനം നിര്‍ദേശിച്ചു.

കൂടിക്കാഴ്ചക്ക് ശേഷം ഗവര്‍ണര്‍ ഒരുക്കിയ വിരുന്ന് സത്ക്കാരത്തില്‍ പങ്കെടുത്ത ശേഷം സുല്‍ത്താല്‍ കോവളം ലീലയിലേക്ക് മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News