ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തിയുടെ സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടി

ദില്ലി: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് കണ്ടു കെട്ടി. എയര്‍സെല്‍-മാകസിസ് കേസിലാണ് നടപടി.

ബാങ്ക് അക്കൗണ്ടുകളുകളും മരവിപ്പിച്ചു. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ മകന്‍ കാര്‍ത്തി ചിദംബരം വരവില്‍ കവിഞ്ഞ സ്വത്ത് നേടിയതായി സിബിഐ കണ്ടെത്തിയിരുന്നു.

ഭൂസ്വത്തുക്കളും പിടിച്ചെടുത്തു

കാര്‍ത്തി ചിദംബരത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായ നികുതി വകുപ്പ് 90 ലക്ഷത്തോളം രൂപ കണ്ടുകെട്ടി. ഭൂസ്വത്തുക്കളും പിടിച്ചെടുത്തു.

ടുജി കേസുമായി ബന്ധപ്പെട്ട് ടെലിക്കോം മേഖലയില്‍ ഉയര്‍ന്ന് വന്ന എയര്‍സെല്‍-മാക്‌സിസ് അഴിമതി കേസിലാണ് ആദായനികുതി വകുപ്പിന്റെ നടപടി.

പി.ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ എയര്‍സെല്‍-മാക്‌സിസ് ഇടപാടിനായി വഴിവിട്ട് അനുമതി ലഭിച്ചുവെന്ന് സിബിഐ കണ്ടെത്തിരുന്നു.

ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് നല്‍കിയ അനുമതിയുടെ മറവില്‍ ചിന്ദംബരത്തിന്റ മകന്‍ കാര്‍ത്തി ചിദംബരം സാമ്പത്തിക ലാഭം നേടി.

കാര്‍ത്തി ചിദംബരത്തിന്റെ മകന് ബന്ധമുള്ള കണ്‍സെന്‍ട്ടന്‍സി കമ്പനിയ്ക്ക് രണ്ട് ലക്ഷം ഡോളര്‍ മാക്‌സില് കമ്പനിയില്‍ നിന്നും ലഭിച്ചു.

ദയാനിധി മാരന്‍ ടെലിക്കോം മന്ത്രിയായിരിക്കെ ഭീഷണിപ്പെടുത്തി കമ്പനി ഷെയറുകള്‍ മലേഷ്യ ആസ്ഥാനമായ മാക്‌സിസ് ഗ്രൂപ്പിലേയ്ക്ക് എഴുതി വാങ്ങിയതായി എയര്‍സെല്‍ മുന്‍ ഉടമ സി.ശിവശങ്കരന്‍ നല്‍കിയ പരാതിയാണ് കേസിനാധാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News