പ്രചാരണത്തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച് പിപി ബഷീര്‍

മലപ്പുറം: പ്രചാരണത്തിരക്കുകള്‍ക്കിടയില്‍ ഞായറാഴ്ച കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും സമയം കണ്ടെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീര്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് ഒന്നര വയസുള്ള മകളെയും ഭാര്യയെയും കാണുന്നത്.

പിപി ബഷീര്‍ വേങ്ങരയില്‍ കന്നിയങ്കത്തിനിറങ്ങുമ്പോള്‍ ഇനിയ ഇശലിന് 15 ദിവസം മാത്രമായിരുന്നു പ്രായം. വീണ്ടുമൊരു തെരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് ബഷീറെത്തി നില്‍ക്കുമ്പോള്‍ ഇനിയക്ക് ഒന്നരവയസ്സ്. കാര്യങ്ങള്‍ അല്‍പമൊക്കെ മനസിലായി തുടങ്ങിയിട്ടുണ്ട്.

പിപി ബഷീര്‍ വേങ്ങരയില്‍ തെരഞ്ഞെടുപ്പിന്റെ തിരക്കിലമര്‍ന്നപ്പോള്‍ കുടുംബം കോഴിക്കോട്ടെ വീട്ടിലാണ് ഭാര്യയും മകളും താമസിക്കുന്നത്. കാലടി സര്‍വ്വകലാശാലയുടെ തിരൂര്‍ സബ്ബ് സെന്ററില്‍ അസി. പ്രൊഫസറായ ഷംസാദ് ഹുസൈന്‍ അവധി ദിവസമായതിനാല്‍ കോഴിക്കോട് നിന്ന് മമ്പുറത്തെ വീട്ടിലെത്തുകയായിരുന്നു.

പൊതുപ്രവര്‍ത്തനം ഈ കുടുംബത്തിന് വീട്ടുകാര്യം കൂടിയാണ്. അഭിഭാഷകനും പ്രഭാഷകനും പൊതുപ്രവര്‍ത്തകനുമായ പിപി ബഷീറിന്റെ ഭാര്യ ഡോ. ഷംസാദ് ഹുസൈന്‍ പ്രഭാഷകയും എഴുത്തുകാരിയുംകൂടിയാണ്. മുസ്സീമും സ്ത്രീയും അല്ലാത്തവള്‍, ന്യൂനപക്ഷത്തിനും ലിംഗ പദവിക്കുമിടയില്‍ എന്നീ രണ്ട് പുസ്തങ്ങള്‍ രചിച്ചിട്ടുണ്ട്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രാധാന്യമേറെയുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നാണ് ഷംസാദ് ഹുസൈന്റെ വിലയിരുത്തല്‍. തിരക്കുകള്‍ മാറ്റിവെച്ച് രണ്ട് മണിക്കൂറോളം കുടുംബത്തോടൊപ്പം വീട്ടില്‍ ചിലവഴിച്ചു. പിന്നെ യാത്രപറഞ്ഞ് വീണ്ടും പ്രചാരണ തിരക്കിലേക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News