മത്സരരംഗത്ത് നിന്ന് പിന്‍മാറില്ലെന്ന് ആവര്‍ത്തിച്ച് ലീഗ് വിമതന്‍ ഹംസ; കെഎന്‍എ ഖാദറിനെതിരായ വെളിപ്പെടുത്തലുകള്‍ വരുംദിവസങ്ങളില്‍

മലപ്പുറം: വേങ്ങര തെഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് മുസ്ലീംലീഗ് വിമത സ്ഥാനാര്‍ത്ഥി അഡ്വ. കെ ഹംസ. എന്നാല്‍ മത്സരരംഗത്ത് നിന്ന് പിന്‍മാറില്ലെന്ന് ഹംസ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

വേങ്ങര തെഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് വിമത സ്ഥാനാര്‍ത്ഥിയായ രംഗത്തെത്തിയ അഡ്വക്കറ്റ് കെ ഹംസ സൂക്ഷ്മ പരിശോധന പൂര്‍ത്തിയപ്പോഴും നേരത്തെ സ്വീകരിച്ച നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. യുഡിഎഫ് നേതാക്കളുടെ ഭാഗത്ത് നിന്നും പത്രിക പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും കെ ഹംസ പറഞ്ഞു.

കെഎന്‍എ ഖാദറിനെതിരായി പല വെളിപ്പെടുത്തലുകളും വരുംദിവസങ്ങളില്‍ നടത്തും. ഡെമ്മിയായി പത്രിക നല്‍കിയ അബ്ദുള്‍ഹഖായിരുന്നു സ്ഥാനാര്‍ത്ഥിയാകാന്‍ കെഎന്‍എ ഖാദറിനേക്കാള്‍ അനുയോജ്യന്‍. മുസ്ലിംലീഗില്‍ അവകാശപ്പെടാന്‍ മാത്രം പാരമ്പര്യമൊന്നും കെഎന്‍എ ഖാദറിനില്ലെന്നും വേങ്ങരക്കാരനായ തന്നെ വോട്ടര്‍മാര്‍ അംഗീകരിക്കുമെന്നും കെ ഹംസ പറഞ്ഞു.

യുഡിഎഫ് ഘടകകക്ഷി നേതാക്കളെയും പ്രമുഖരായ പ്രവാസികളെയും ഇടനിലക്കാരാക്കി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ലീഗ് നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here