ഭര്‍ത്താവിന്റെ ദോഷം മാറ്റാന്‍ ആദ്യരാത്രിയില്‍ കൂട്ടബലാത്സംഗം; പീഡിപ്പിച്ചത് ഭര്‍തൃസഹോദരനും തന്ത്രിയും ചേര്‍ന്ന്

ഭര്‍ത്താവിനെ പിടികൂടിയ ദുര്‍നിമിത്തങ്ങള്‍ ഒഴിവാക്കാനും അകാലമൃത്യവില്‍ നിന്ന് രക്ഷിക്കാനും നവവധുവിന് കുടുംബ തന്ത്രി വിധിച്ചത് കൂട്ടബലാത്സംഗം.

വിവാഹരാത്രിയില്‍ വധുവിനൊപ്പം ശയിച്ചാല്‍ ഭര്‍ത്താവിന് ഉടന്‍ മരണമുണ്ടാകുമെന്നായിരുന്നു തന്ത്രിയുടെ കണ്ടെത്തല്‍. ഇതൊഴിവാക്കാന്‍ ഭര്‍തൃസഹോദരനെ കൂട്ടുപിടിച്ച് തന്ത്രി ആദ്യ രാത്രിയിലെ കൂട്ടപീഡനത്തിന് നേതൃത്വം നല്‍കി.

 പാനീയത്തില്‍ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്

ഉത്തര്‍പ്രദേശിലെ ലിസാരിഗേറ്റില്‍ നിന്നാണ് ഈ ദാരുണ വാര്‍ത്ത. ഹപുരി സ്വദേശിയായ വസ്ത്ര വ്യാപാരിയാണ് യുവതിയെ വിവാഹം കഴിച്ചത്.വിരുന്നിനിടെ യുവതിക്ക് നല്‍കിയ പാനീയത്തില്‍ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്.

വിവാഹ പിറ്റേന്ന് ഭര്‍തൃവീട്ടുകാരോട് കഴിഞ്ഞ രാത്രിയെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ തന്ത്രിയുടെ നിര്‍ദേശാനുസരണമാണ് ഇതെല്ലാം നടത്തിയതെന്നായിരുന്നു മറുപടി.

തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ യുവതി മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തന്ത്രിക്കും അനുജന്റെ ദോഷമകറ്റാന്‍ സഹോദര ഭാര്യയെ പീഡിപ്പിച്ച ഭര്‍തൃസഹോദരനുമെതിരെ ഭര്‍തൃസഹോദരനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News