പാക്കിസ്ഥാനിലേക്ക് കൂട്ട ടിക്കറ്റുമായി ആര്‍എസ്എസ്; സംവരണം വേണമെന്നുള്ളവര്‍ക്ക് രാജ്യം വിടാം

ദില്ലി: സംവരണമില്ലാതെ നിലനില്‍ക്കാന്‍ കഴിയാത്തവര്‍ക്ക് രാജ്യം വിടാമെന്ന് ആര്‍സ്എസ്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നും ആര്‍എസ്എസ്.

തെലങ്കാന സര്‍ക്കാര്‍ സംസ്ഥാനത്ത് മുസ്ലിം സംവരണം 12 ശതമാനമാക്കി ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങിയതിന് പിന്നാലെയാണ് എതിര്‍പ്പുമായി ആര്‍എസ്എസ് രംഗത്തെത്തിയത്.

ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാനാണ് സംവരണം ഉയര്‍ത്തുന്നത് എന്ന് ആര്‍എസ്എസ് ആരോപിച്ചു.

തെലങ്കാന സര്‍ക്കാരിനെതിരെയും

ഹൈദരാബാദില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച വിജയദശമി ദിനാഘോഷത്തിലാണ് മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അനുവദിച്ച സംവരണം ഉയര്‍ത്തി തെലങ്കാന സര്‍ക്കാരിനെതിരെ സംഘടന പരസ്യമായി രംഗത്ത് വന്നത്.

83 ശതമാനം ഹിന്ദു ജനതയും ന്യൂനപക്ഷ സംവരണത്തിന് എതിരാണെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍ പറഞ്ഞു.

രാജ്യത്തെ വിഭജിക്കുകയാണ് ന്യൂനപക്ഷത്തെ സന്തോഷിപ്പിക്കാനുള്ള ശ്രമം കാരണമായതെന്നും ആര്‍എസ്എസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News