വോട്ടുചോര്‍ത്താന്‍ അപരന്‍മാരില്ല; വേങ്ങരയില്‍ പോരാട്ടം പൊടിപാറും

മലപ്പുറം: വോട്ടുചോര്‍ത്താന്‍ അപരന്‍മാരില്ലെന്ന ആശ്വാസത്തിലാണ് വേങ്ങരയിലെ മുന്നണി സ്ഥാനാര്‍ത്ഥികള്‍.

ഇതിനകം രാഷ്ട്രീയപോരാട്ടമായി മാറിക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് വോട്ടര്‍മാരും രാഷ്ട്രീയ പാര്‍ട്ടികളും ഗൗരവത്തോടെ കാണുന്നുവെന്നതിന്റെ തെളിവായി ഇത് വിലയിരുത്തുന്നു.

അപരന്‍മാരാരും പത്രിക നല്‍കുകയോ മത്സരിക്കാനെത്തുകയോ ചെയ്തില്ലെന്ന പ്രത്യേകതയുണ്ട് വേങ്ങര ഉപതിരഞ്ഞെടുപ്പിന്.

വോട്ടര്‍മാരുടെ അജ്ഞതയിലോ കയ്യബദ്ധത്തിലോ വോട്ട് ചോരുമെന്ന ആശങ്ക മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ട.

ഇതിനകം രാഷ്ട്രീയ പോരാട്ടമായി മാറിക്കഴിഞ്ഞ വേങ്ങര ഉപതിരഞ്ഞെടുപ്പ് കുറുക്കുവഴികള്‍ തേടാതെ രാഷ്ട്രീയ കക്ഷികള്‍ ഗൗരവത്തോടെ കാണുന്നുവെന്നതിന്റെ തെളിവാണിത്.

എട്ടുപേരുടെ പോരാട്ടം

അഞ്ചു ഡമ്മികള്‍ക്കൂടി ഇല്ലാതായതോടെ എട്ട് പേരാണ് വേങ്ങരയില്‍ അങ്കത്തട്ടിലുള്ളത്. ലീഗ് വിമതന്‍ കെ ഹംസ ഉള്‍പ്പെടെ രണ്ടു സ്വതന്ത്രരും മത്സരംഗത്തുണ്ട്.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി പി ബഷീര്‍, യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ കാദര്‍ എന്നിവര്‍ക്കുപുറമെ എന്‍ ഡി എ സ്ഥനാര്‍ത്ഥി കെ ജനചന്ദ്രന്‍, എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി കെ നസീര്‍ തുടങ്ങിവരാണ് മണ്ഡലത്തിലെ പ്രമുഖര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here