വില നൂറുകടന്നതോടെ മോഷ്ടാക്കള്‍ക്ക് പ്രീയം ചുവന്നുള്ളി; എരുമേലിയില്‍ കടകുത്തിത്തുറന്ന് 100 കിലോ ഉള്ളി മോഷ്ടിച്ചു

കോട്ടയം: സ്വർണ്ണാഭരണങ്ങൾക്കും, പണത്തിനും ഒപ്പം ചുവന്നുള്ളി കൂടി ഇനി മലയാളി ഭദ്രമായി പൂട്ടി സൂക്ഷിക്കേണ്ടി വരും. വില ഉയർന്നതോടെ ചുവന്നുള്ളിയിലും മോഷ്ടാക്കൾ കണ്ണുവച്ചിരിക്കുന്നു എന്നത് തന്നെ കാരണം.

എരുമേലിയിലെ രണ്ട് പച്ചക്കറിക്കടകളിൽ നിന്ന് മോഷ്ടാക്കൾ കഴിഞ്ഞ ദിവസം കവർന്നത് നൂറു കിലോയോളം ചുവന്നുള്ളിയാണ്.

ബസ്റ്റാന്റ് റോഡിൽ പ്രവർത്തിക്കുന്ന പൊട്ടനോലിക്കല്‍ പി എ ഷാജി,പുതുപ്പറമ്പില്‍ ഷംസ് എന്നിവരുടെ കടകളിൽ നിന്നാണ് ചുവന്നുള്ളി മോഷണം പോയത്.

ഉള്ളിവില സെഞ്ചുറി തികച്ചു

നിലവിൽ ഉള്ളിയുടെ വില സെഞ്ചുറി തികച്ച് നിൽക്കുകയാണ്. ഇതാണ് മോഷണമുതലായി ചുവന്നുള്ളി തെരഞ്ഞെടുക്കാൻ മോഷ്ടാക്കളെ പ്രേരിപ്പിച്ച ഘടകം എന്നാണ് സൂചന.

അൻപത് കിലോയോളം വെളുത്തുള്ളിയും ഇവിടെ നിന്നും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.കൂടാതെ ,ത്രാസും നഷ്ടപ്പെട്ടു.3000 രൂപയും ഹോം തീയറ്ററും ഇതോടൊപ്പം മോഷ്ടാക്കൾ കവർന്നു.

സിസിടിവി സഹായമാകുമോ

എന്തായാലും ഉള്ളി മോഷ്ടിച്ച കള്ളൻമാർക്കെതിരെ കടയുടമകൾ പൊലീസിൽ പരാതി നൽകി കഴിഞ്ഞു.ഇരു കടകളുടെയും സമീപത്തെ ബാങ്കുകളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് ഉള്ളി മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News