ഒടുവില്‍ കുറ്റസമ്മതം നടത്തി മോദി; ‘രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ട്’; ഉപദേശിക്കാന്‍ അഞ്ചംഗ സമിതി: കണ്ണില്‍പൊടിയിടാന്‍ പുതിയ പദ്ധതിപ്രഖ്യാപനങ്ങളും

ദില്ലി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നുസമ്മതിച്ച് നരേന്ദ്ര മോദി. മൂന്നുവര്‍ഷമായി സാമ്പത്തിക നില സുസ്ഥിരമായിരുന്നു. എന്നാല്‍ മൂന്നുമാസമായി വളര്‍ച്ചാ നിരക്കില്‍ കുറവുവന്നെന്ന് മോദി സമ്മതിച്ചു.

മോദിക്കായി അഞ്ചംഗ സാമ്പത്തിക ഉപദേശക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. നീതി ആയോഗ് അംഗം ബിബേക് ദെബ്‌റോയ് അധ്യക്ഷന്‍, സുര്‍ജിത്ത് ബല്ല, രത്തിന്‍ റോയ്, ആഷിമ ഗോയല്‍, രത്തന്‍ വത്തല്‍ എന്നിവര്‍ അംഗങ്ങളുമാണ്.

ഇതിനിടെ പാവപ്പെട്ടവരുടെ വീടുകളില്‍ വൈദ്യുതിയെത്തിക്കുന്ന സൗഭാഗ്യ യോജന പദ്ധതിയുടെ ഉദ്ഘാടനം മോദി നിര്‍വഹിച്ചു. രാജ്യത്ത് നിലവില്‍ നാല് കോടി വീടുകളില്‍ വൈദ്യുതിയില്ല. ഇത് ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.

ജന്‍ധന്‍ മുതല്‍ സ്വച്ഛ് ഭാരത് വരെ, സ്റ്റാന്‍ഡ് അപ് ഇന്ത്യ മുതല്‍ സ്റ്റാര്‍ട്ട് അപ് ഇന്ത്യ വരെ എല്ലാ പദ്ധതികളും പാവങ്ങളുടെ ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News