ഇന്നും യൗവനത്തിന്റെ ചുറുചുറുക്കോടെ മമ്മൂക്ക; ആ സൗന്ദര്യത്തെ പുകഴ്ത്തി സാക്ഷാല്‍ കത്രീന കെയ്ഫും

ഇന്നും യൗവനത്തിന്റെ ചുറുചുറുക്കോടെ മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി. ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് സിനിമയിലെ യുവതലമുറകളും ചോദിക്കുന്നു. ഇപ്പോഴിതാ, ആ സൗന്ദര്യത്തെ പുകഴ്ത്തി സാക്ഷാല്‍ കത്രീന കെയ്ഫും രംഗത്തെത്തി.

അദ്ദേഹം 11 വര്‍ഷം കൂടി ചെറുപ്പമായി

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷത്തില്‍ അതിഥികളായാണ് ഇരുവരും എത്തിയത്. 2006ല്‍ ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന സിനിമയിലാണ് കത്രീന കെയ്ഫും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചത്. അതിന് ശേഷം ഇപ്പോഴാണ് മമ്മൂട്ടിയെ കാണുന്നതെന്നും എന്നാല്‍ അദ്ദേഹം 11 വര്‍ഷം കൂടി ചെറുപ്പമായിരിക്കുന്നെന്നും കത്രീന അഭിപ്രായപ്പെട്ടു.

ഇത്രയും നാളുകള്‍ കൊണ്ട് താന്‍ ഒരുപാട് മാറിയെന്നും എന്നാല്‍ മമ്മൂട്ടി സാര്‍ അന്നത്തെക്കാള്‍ ചെറുപ്പമായിരിക്കുന്നെന്നും കത്രീന തുറന്നുപറയുന്നു. ഇത് കേട്ട മമ്മൂക്ക നിറഞ്ഞ പുഞ്ചിരിയാണ് താരത്തിന് നല്‍കിയത്.

മമ്മൂട്ടിയെ കാണാന്‍ കഴിഞ്ഞതാണ് ഈ യാത്രയിലെ ഏറ്റവും വലിയ സന്തോഷമെന്നും കത്രീന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News