ക്രിസ്റ്റ്യാനോ സൂപ്പറാ; പ്രിയപ്പെട്ട ആരാധകന് കണ്ണീരില്‍ കുതിര്‍ന്ന സമ്മാനം

മാഡ്രിഡ്: കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തെ കണ്ണീരണിയിച്ച സംഭവമായിരുന്നു മെക്‌സിക്കയിലുണ്ടായ ഭൂകമ്പ ദുരന്തം. ഇനിയും തോരാത്ത കണ്ണീരുമായി മെക്‌സിക്കന്‍ ജനത കഴിഞ്ഞുകൂടുകയാണ്.

അതിനിടയിലാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ ആരാധകന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് ലോകഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തിയിത്.

ക്രിസ്റ്റിയുടെ സങ്കടം

സോഷ്യല്‍ മീഡിയയിലൂടെയാണ് സി ആര്‍ 7 ആരാധകന് കണ്ണീരില്‍ കുതിര്‍ന്ന സന്ദേശമയച്ചത്. എന്റെ പ്രീയപ്പെട്ട ആരാധകനെ എനിക്ക് നഷ്ടമായി എന്ന് റയലിന്റെ ജഴ്‌സിയില്‍ കുറിച്ചാണ് ക്രിസ്റ്റി സങ്കടം രേഖപ്പെടുത്തിയത്.

ക്രിസ്റ്റ്യാനോയുടെ മനുഷ്യത്വത്തെ വാഴ്ത്തി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

മറ്റ് പല സൂപ്പര്‍ താരങ്ങളും ആരാധകരെ കണ്ടില്ലെന്ന് നടിക്കുമ്പോഴാണ് ക്രിസ്റ്റിയുടെ പെരുമാറ്റം മാതൃകയാകുന്നതെന്ന് അഭിപ്രായം പങ്കുവയ്ക്കുന്നവരും കുറവല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News