‘പറവ ഓഡിഷനില്‍ പങ്കെടുത്തിരുന്നു; പക്ഷെ അവസരം ലഭിച്ചില്ല’: അനു സിതാര പറയുന്നു

സൗബിന്റെ ‘പറവ’യില്‍ അഭിനയിക്കാനായി താനും ഓഡീഷനില്‍ പങ്കെടുത്തിരുന്നെന്ന് നടി അനു സിതാര. പക്ഷെ തനിക്ക് അവസരം ലഭിച്ചില്ലെന്നും സിനിമയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നും അനു പറഞ്ഞു.

അനുവിന്റെ വാക്കുകള്‍ ഇങ്ങനെ:

”പറവ ഒറ്റവാക്കില്‍ ഗംഭീരം…എല്ലാവരും തകര്‍ത്തു… DQ ??????.. ‘പൊളി പറവയാണ് നീ അവളുടെ കണ്ണ് കണ്ടോ.. ഇവള് മുത്താണ് …ഒരു വര്‍ഷം മുന്‍പ് ഞാനും പറവ ഓഡിഷന്‍ പങ്കെടുത്തിരുന്നു.. പക്ഷെ കിട്ടിയില്ല???? .. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ ദുഖമുണ്ട് ..എന്നാലുമെന്റെ സൗബിന്‍ ചേട്ട സിനിമയും അതിലഭിനയിച്ച എല്ലാവരും, പുറകില്‍ പ്രവര്‍ത്തിച്ചവരും തകര്‍ത്തു.”

അതേസമയം, എന്തുകൊണ്ട് അനുവിനെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തില്ലെന്ന് വ്യക്തമല്ല. സൗബിന്റെ ആദ്യസിനിമ കൂടിയായ പറവ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. സൗബിന്റേത് തന്നെയാണ് കഥയും. നിസാം ബഷീറും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്.

ഷെയ്ന്‍ നിഗം, ദുല്‍ഖര്‍ സല്‍മാന്‍, ജേക്കബ് ഗ്രിഗറി, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, ഹരിശ്രീ അശോകന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങള്‍. പരസ്യ സംവിധായകനും സിനിമാറ്റോഗ്രാഫറുമായ ലിറ്റില്‍ സ്വയാമ്പ് പോള്‍ ആണ് ഛായാഗ്രഹണം.

സംവിധായകന്‍ കൂടിയായ അന്‍വര്‍ റഷീദാണ് പറവയുടെ നിര്‍മാണ പങ്കാളികള്‍ ഒരാള്‍. അമല്‍ നീരദിന്റെയും അന്‍വര്‍ റഷീദിന്റെയും സംയുക്ത സംരംഭമായ എ ആന്റ് എ റിലീസാണ് വിതരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News